കർണാടകയിൽ സിദ്ധരാമയ്യ സർക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങ് 12 മണിക്ക് ; എട്ടു മന്ത്രിമാര്‍ അധികാരമേല്‍ക്കും

Share our post

ബെംഗളൂരു : കര്‍ണാടകയുടെ 24-മത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12.30 യ്ക്കാണ്സത്യപ്രതിജ്ഞ. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപമുഖ്യമന്ത്രിയായി കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറും ചുമതലയേല്‍ക്കും. എട്ട് മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടിക പുറത്ത് വന്നു. കര്‍ണാടകയില്‍ 30 :30 ഫോര്‍മുല മന്ത്രിമാര്‍ക്കും ബാധകമാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

ലിംഗായത്ത് , വൊക്കലിഗ ,മുസ്ലീം ,എസ്ടി ,എസി , വനിതാ പ്രാതിനിധ്യങ്ങളുടെ സമവാക്യം ഒപ്പിച്ചു തന്നെയാകും മന്ത്രിസഭാ രൂപീകരണം. ബി.ജെ.പി വിട്ടെത്തിയ പരാജയപ്പെട്ട ജഗദീഷ് ഷെട്ടറിന് എം.എല്‍.സി സ്ഥാനം നല്‍കിയ ശേഷം മന്ത്രിസ്ഥാനം നല്‍കിയേക്കും.

സത്യപ്രതിജ്ഞ ചടങ്ങില്‍ തമിഴ്‌നാട് എം. കെ സ്റ്റാലിന്‍ മുതല്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വരെ ബി.ജെ.പി ഇതേര പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്.

സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജയെയും , സി.പി.എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നിലവില്‍ എന്‍ഡിഎയ്ക്ക് ഒപ്പമുളള പുതുച്ചേരി മുഖ്യമന്ത്രിയെയും കോണ്‍ഗ്രസ് ക്ഷണിച്ചത് ശ്രദ്ധേയമാണ്.

ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയായി

1 ) ജി പരമേശ്വര

2) കെ എച്ച് മുനിയപ്പ

3) കെ ജെ ജോർജ്

4) എം ബി പാട്ടീൽ

5) സതീഷ് ജർക്കിഹോളി

6) പ്രിയങ്ക് ഖാർഗെ

7) രാമലിംഗ റെഡ്ഢി

8) സമീർ അഹമ്മദ് ഖാൻ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!