ജനനായക സ്മരണയിൽ ചുവന്ന് കല്യാശേരി

കല്യാശേരി : ജനനായക സ്മരണയിൽ ചുവന്ന് തുടുത്ത് കല്യാശേരി. സമുന്നത കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ. നായനാരുടെ 18-ാം ചരമവാർഷിക ദിനത്തിൽ സ്മരണ പുതുക്കാനെത്തിയത് പതിനായിരങ്ങൾ. കീച്ചേരി കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർ മാർച്ചും മാങ്ങാട്, കീച്ചേരി എന്നിവിടങ്ങളിൽനിന്ന് പ്രകടനവും നടന്നു.
കല്യാശേരി കെ.പി.ആർ ഗോപാലൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ചേർന്ന അനുസ്മരണ സമ്മേളനം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി.പി. ദിവ്യ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ്, എം. വിജിൻ എം.എൽ.എ എന്നിവർ സംസാരിച്ചു.