നൂറുമേനി നേടി വിജയം തിരിച്ച് പിടിച്ച് ആറളം ഫാം ജി.എച്ച്.എസ്.എസ്

ഇരിട്ടി : എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ 57 വിദ്യാർഥികളും വിജയിച്ചതോടെ ഫാം ജി.എച്ച്.എസ്.എസ് ഇക്കുറി നൂറുമേനി തിരികെ പിടിച്ചു. മുമ്പ് അഞ്ചുതവണ നൂറുമേനി നേടിയ സ്‌കൂളാണിത്. കഴിഞ്ഞ രണ്ടുതവണ മികവ് നിലനിർത്താൻ സാധിച്ചില്ല. കോവിഡ് കാലത്തെ ഓൺലൈൻ പഠനത്തിന്റെ സാങ്കേതികത്വത്തിനൊപ്പം എത്താൻ കഴിയാത്തതായിരുന്നു കാരണം. പഠനം പഴയരീതിയിലേക്ക് പുനസ്ഥാപിച്ചതോടെ ആദിവാസി വിദ്യാർഥികൾ മാത്രം പഠിക്കുന്ന സ്‌കൂൾ പ്രതാപം വീണ്ടെടുത്തു. 26 ആൺകുട്ടികളും 31 പെൺകുട്ടികളും പരീക്ഷ എഴുതി.