വേനല്‍ മഴയില്‍ ഒഴുകിയെത്തിയ ചരല്‍ കല്ലുകള്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്ക് അപകടക്കെണി ഒരുക്കുന്നു

പേരാവൂര്‍: പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വേനല്‍ മഴയില്‍ ഒഴുകിയെത്തിയ ചരല്‍ കല്ലുകള്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്ക് അപകടക്കെണി ഒരുക്കുന്നു.മാലൂര്‍ റോഡില്‍ നിന്നും വരുന്ന ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്.
മഴ പെയ്താല്‍ ചില സ്ഥലങ്ങളില്‍ വെള്ളം ഓവുചാലിലൂടെ ഒഴുകാതെ ചില സ്ഥലങ്ങളില്‍ റോഡിലൂടെ ഒഴുകുന്നതാണ് റോഡിലേക്ക് കല്ലും ചെളിയും ഒഴുകിയെത്താന്‍ കാരണം.ചെളിയും കല്ലും നിറയുന്നത് വേനല്‍ വരുമ്പോള്‍ പൊടി ശല്യവും രൂക്ഷമാക്കുന്നുണ്ട്.