ഇന്ത്യൻ സീനിയർ ചേമ്പർ പേരാവൂർ യൂണിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണം

പേരാവൂർ: ഇന്ത്യൻ സീനിയർ ചേമ്പർ ഇന്റർനാഷണൽ പേരാവൂർ യൂണിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണം റോബിൻസ് ഹോട്ടലിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സീനിയർ ചേമ്പർ ഇന്റർ നാഷണൽ ഡയറക്ടർ എം. വാസുദേവൻ, നാഷണൽ വൈസ് പ്രസിഡന്റ് പ്രൊഫ. സി.കെ. പ്രദീപ്, നാഷണൽ കോ-ഓർഡിനേറ്റർ എം.ജെ. ബെന്നി, എം.കെ. രാജൻ, സി.സി. ജോസ് എന്നിവർ സംസാരിച്ചു. ദേശീയ അത് ലറ്റിക്ക് ചാമ്പ്യൻ രഞ്ചിത്ത് മാക്കുറ്റിയെ ചടങ്ങിൽ ആദരിച്ചു.
ഭാരവാഹികൾ : മനോജ് താഴെപ്പുര (പ്രസി.), കെ.ടി. തോമസ് (വൈസ്. പ്രസി.) സി.സി. ജോസ് (സെക്ര.), സജീവൻ കളത്തിൽ (ജോ. സെക്ര.), പി.കെ പവിത്രൻ (ഖജാ.).