ആലക്കോട് ആസ്ഥാനമായി താലൂക്ക് വേണം – വ്യാപാരി വ്യവസായി ഏകോപന സമിതി

ആലക്കോട് : തളിപ്പറമ്പ് താലൂക്ക് വിഭജിച്ച് ആലക്കോട് ആസ്ഥാനമായി പുതിയ താലൂക്ക് അനുവദിക്കണമെന്ന് വ്യാപാരി-വ്യവസായി ഏകോപനസമിതി ആലക്കോട് യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ആലക്കോട് കേന്ദ്രമായി പ്രാഥമിക ആരോഗ്യകേന്ദ്രം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം. ഹരിദാസ് അധ്യക്ഷനായിരുന്നു. എൻ.വി. സജിവ്, ഷാജുപോൾ, എൻ.എം. മൊയ്തീൻ, എം.എ. ജോൺസൻ, റോയി പുളിക്കൽ, ജോൺ പടിഞ്ഞാത്ത്, ടി.സി. സാജൻ, സബിത ജോസ്, കെ.എസ്. പദ്മകുമാർ എന്നിവർ സംസാരിച്ചു.