Connect with us

Local News

കാർബൺ രഹിത കണ്ണൂർ; ആദ്യഘട്ടത്തിൽ ഏഴ് പഞ്ചായത്തുകൾ

Published

on

Share our post

പേരാവൂർ: അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്നതിലധികം വിഷവാതകം പുറന്തള്ളുന്നത് തടയാനുള്ള കർമ്മ പദ്ധതിക്ക് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ തുടക്കം.

കാർബൺ ഇല്ലാതാകുന്നതിനായി മാലിന്യങ്ങൾ വലിച്ചെറിയപ്പെട്ട ഇടങ്ങൾ മാലിന്യമുക്തമാക്കുക, പൊതു ഉപയോഗത്തിനായി ജൈവ മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങൾ, സാദ്ധ്യമായ ഇടങ്ങളിൽ ചെറുതും വലുതുമായ പച്ച തുരുത്തുകളുടെ വ്യാപനം, സൗരോർജ്ജ സംവിധാനങ്ങളുടെ വ്യാപന പ്രചാരണം തുടങ്ങി ഹരിതഗൃഹവാതകങ്ങൾ ബഹിർഗമിക്കുന്ന ഇടങ്ങൾ സർവ്വേയിലൂടെ കണ്ടെത്തി വിവിധങ്ങളായ പദ്ധതികളിലൂടെയും ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും ഇവ കുറയ്ക്കുന്നതിനാവശ്യമായ പ്രവർത്തനം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിക്ക് കീഴിൽ ഹരിതകേരള മിഷൻ വഴി നടപ്പാക്കുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ എന്നാണ് ഈ പദ്ധതിയുടെ പേര്. ഉദയഗിരി, കുറുമാത്തൂർ, കണ്ണപുരം, ചെറുകുന്ന്, പായം, പെരളശ്ശേരി, മുഴക്കുന്ന് പഞ്ചായത്തുകളെയാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കാർബൺ ഡൈ ഓക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്നതിലും അധികമാവുകയും ആഗോളതാപനം മൂലം കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുകയും അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുകയും ചെയ്യുന്നതായി പഠനങ്ങളുണ്ട്.

ചൂട് വർദ്ധിച്ചാൽ തീവ്രമായ ജലക്ഷാമം നേരിടേണ്ടിവരികയും അതിവർഷസാഹചര്യമുണ്ടാവുകയും ആവാസ വ്യവസ്ഥയിൽ മാറ്റം സംഭവിക്കുകയും ചെയ്യാമെന്ന് പഠന റിപ്പോർട്ട് പറയുന്നു.ഏഴ് പഞ്ചായത്തുകളിലും സംഘാടക സമിതിയും സാങ്കേതിക സമിതിയും രൂപീകരിച്ചു. ഇവർക്കായി ജില്ലാതലത്തിൽ ശില്പശാല നടത്തി.

പഞ്ചായത്തിലെ തന്നെ താമസക്കാരായ വിദഗ്ദരെ ഉൾപ്പെടുത്തി ടെക്നിക്കൽ പരിശീലനം നൽകുകയും തുടർന്ന് സ്ഥാപനങ്ങളിലെ സർവ്വേ പൂർത്തിയാക്കുകയും ചെയ്തു. വീടുകളിലെയും കച്ചവട സ്ഥാപങ്ങളിലെയും സർവ്വേ ഉൾപ്പെടെ വരും ദിവസങ്ങളിൽ പൂർത്തീകരിക്കും.

സംസ്ഥാന തലത്തിൽ നടക്കുന്ന ശില്പശാലക്ക് ശേഷം പദ്ധതി പൂർത്തികരണത്തിനായി തുക വകയിരുത്തി പദ്ധതി പൂർത്തീകരിക്കും. തുടർന്ന് മറ്റു തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. 2035 ഓടെ കാർബൺ ന്യൂട്രലായ ജില്ലയാക്കി മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നത്.

പഞ്ചായത്തുകൾ:ഉദയഗിരി, കുറുമാത്തൂർ, കണ്ണപുരം, ചെറുകുന്ന്, പായം, പെരളശ്ശേരി, മുഴക്കുന്ന്
കാർബൺ ഡൈ ഓക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് എന്നിവയുടെ വ്യാപനം ഭീഷണിയാണ്. ഊർജ്ജ ഉപയോഗത്തിലൂടെയും ഇന്ധനങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടുമ്പോഴും വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം കത്തിക്കുമ്പോഴും കെട്ടി കിടക്കുന്ന വെള്ളം, മാലിന്യം തുടങ്ങി നിരവധി സ്രോതസ്സുകളിൽ നിന്ന് ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ എത്തുന്നുണ്ട്. കാര്യക്ഷമമായ ഊർജ്ജ ഉപഭോഗം.

ഹരിത ചട്ടങ്ങൾ നടപ്പിലാക്കൽ, പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ ഫലപ്രദമായി ഉപയോഗിക്കൽ, മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ നീക്കൽ, കാർബൺ സംഭരണികൾ നിർമ്മിക്കൽ തുടങ്ങിയവയിലൂടെയുള്ള ലഘുകരണമാണ് പ്രധാന പ്രവർത്തനം.


Share our post

THALASSERRY

തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

Published

on

Share our post

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.


Share our post
Continue Reading

PERAVOOR

എൽ.കെ.ജി മുതൽ ഒരേ ക്ലാസിൽ; മണത്തണ പുതുക്കുടി വീട്ടിൽ ഇരട്ട മധുരം

Published

on

Share our post

പേരാവൂർ: എൽ.കെ.ജി മുതൽ പത്ത് വരെ ഒരേ ക്ലാസുകളിൽ പഠിച്ച ഇരട്ടകൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. മണത്തണ അയോത്തും ചാലിലെ പുതുക്കുടി വീട്ടിൽ അനികേത് സി.ബൈജേഷും അമുദ സി.ബൈജേഷുമാണ് മണത്തണ ജിഎച്ച്എസ്എസിൽ നിന്ന് പരീക്ഷയെഴുതി ഉന്നത വിജയം നേടിയത്. എൽകെജി മുതൽ ആറു വരെ പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ ഒരേ ക്ലാസിൽ ഒരുമിച്ചാണ് ഇരുവരും പഠിച്ചത്. ഏഴ് മുതൽ പത്ത് വരെ മണത്തണ ജിഎച്ച്എസ്എസിലും ഒരേ ക്ലാസിൽ തന്നെയായിരുന്നു. പ്ലസ്ടുവിന് രണ്ടു പേരും സയൻസാണ് തിരഞ്ഞെടുക്കുന്നത്. മണത്തണ സ്‌കൂളിൽ തന്നെ രണ്ടുപേർക്കും ഒരേ ക്ലാസിൽ പ്രവേശനം ലഭിക്കണമെന്നാണ് മാതാപിതാക്കളായ പ്രജിഷയുടെയും ബൈജേഷിന്റെയും ഏക ആഗ്രഹം. പെയിന്റിങ്ങ് തൊഴിലാളിയാണ് ബൈജേഷ്, പ്രജിഷ വീട്ടമ്മയും.


Share our post
Continue Reading

PERAVOOR

അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പ്; ഗോഡ് വിൻ മാത്യുവും എയ്ഞ്ചൽ മരിയ പ്രിൻസും ജേതാക്കൾ

Published

on

Share our post

പേരാവൂർ:ജില്ലാ അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിൽ ബോയ്‌സ് വിഭാഗത്തിൽ ഗോഡ് വിൻ മാത്യു കണ്ണൂരും ഗേൾസ് വിഭാഗത്തിൽ എയ്ഞ്ചൽ മരിയ പ്രിൻസ് (ഗുഡ് എർത്ത് ചെസ്സ് കഫെ) പേരാവൂരും ജേതാക്കളായി. ബോയ്‌സ് വിഭാഗത്തിൽ അർജുൻ കൃഷ്ണ (കണ്ണൂർ), തരുൺ കൃഷ്ണ (തലശ്ശേരി ) എന്നിവരും, ഗേൾസിൽ ഇസബെൽ ജുവാന കാതറിന ജൻസൻ (പയ്യന്നൂർ), ദേവിക കൃഷ്ണ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷനായി. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി വി.എൻ.വിശ്വനാഥ് മുഖ്യതിഥിയായി. വാർഡ് മെമ്പർ രാജു ജോസഫ്, ഡോ.കെ.വി. ദേവദാസൻ, കെ.സനിൽ, സുഗുണേഷ് ബാബു, കെ.മുഹമ്മദ് , ഗുഡ് എർത്ത് ചെസ് കഫെ പ്രതിനിധികളായ പി.പുരുഷോത്തമൻ, കോട്ടായി ഹരിദാസൻ, എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!