ബഫർ സോൺ ; കേളകത്ത് ജനകീയ ചർച്ച ഇന്ന്

കേളകം : ബഫർ സോൺ വിഷയം വീണ്ടും വിവാദമായതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ തുറന്ന ജനകീയ ചർച്ച ഇന്ന്.
ജനപ്രതിനിധികളുടെ തീരുമാ നത്തിന് വിരുദ്ധമായി വനം വകുപ്പ് ഉദ്യോഗസ്ഥർ ഏകപക്ഷീയമായി 50 മീറ്റർ ദൂരം ബഫർ സോണായി പ്രഖ്യാപിച്ചത് സംബന്ധിച്ചാണ് ആറളം വന്യജീവി സങ്കേതം വാർഡനുമായി കോൺഗ്രസ് പ്രവർത്തകരുടെ തുറന്ന ജനകീയ ചർച്ച.
സണ്ണി ജോസഫ് എം.എൽ.എ.യും ജനപ്രതിനിധികളും കോൺഗ്രസ് പ്രവർത്തകരും ചർച്ചയ്ക്കായി വന്യജീവി സങ്കേതം വാർഡന്റെ ഓഫിസിൽ നേരിട്ട് എത്തും.