ഡോ. വി. ഭാസ്കരൻ അനുസ്മരണം നാളെ

പേരാവൂർ : സാമൂഹിക – സാംസ്കാരിക പ്രവർത്തകനായിരുന്ന ഡോ. വി.ഭാസ്കരന്റെ ഇരുപതാം ചരമ വാർഷിക ദിനാചരണം ശനിയാഴ്ച പേരാവൂരിൽ നടക്കും. സീനിയർ സിറ്റിസൺസ് ഫോറം സംഘടിപ്പിക്കുന്ന ചടങ്ങ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രൊഫസർ വി.ഡി. ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തും.