ബി.ജെ.പി എം.പി രത്തൻ ലാൽ ഖട്ടാരിയ അന്തരിച്ചു

ഛണ്ഡീഗഢ്: ഹരിയാനയിലെ അംബാലയിലെ ബി.ജെ.പി എം.പി രത്തൻ ലാൽ ഖട്ടാരിയ അന്തരിച്ചു. 71 വയസ്സായിരുന്നു. ഏതാനും ആഴ്ചകളായി ഛണ്ഡീഗഢിലെ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.
1951 ഡിസംബർ 9നായിരുന്നു ജനനം. കുരുക്ഷേത്ര സർവകലാശാലയിൽനിന്ന് ഉന്നത വിദ്യാഭ്യാസം.
2021 ജൂലൈ ഏഴുവരെ സാമൂഹിക നീതി, ജൽ ശക്തി വകുപ്പ് സഹമന്ത്രിയായിരുന്നു.
രത്തൻ ലാൽ ഖട്ടാരിയയുടെ നിര്യാണത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും മറ്റു ബി.ജെ.പി നേതാക്കളും അനുശോചിച്ചു.