Connect with us

Kerala

സ്പെ​ഷ്യ​ൽ​ ​ആ​ക്‌ട്​ വ​ഴി ഓ​ൺ​ലൈ​ൻ വി​വാ​ഹമാകാം: ഹൈക്കോടതി അനുമതി

Published

on

Share our post

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഓൺലൈനായി വിവാഹം നടത്തണമെന്ന വധൂവരന്മാരുടെ ആവശ്യം നിഷേധിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ 2021 സെപ്തംബർ ഒമ്പതിനു നൽകിയ ഇടക്കാല ഉത്തരവ് അന്തിമമാക്കുകയും ചെയ്തു. ഓൺലൈൻ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ അപാകതയില്ലെന്ന് തിരുവനന്തപുരം സ്വദേശി ധന്യ മാർട്ടിൻ നൽകിയ ഹർജിയിൽ, ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ 2021 ആഗസ്റ്റിൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സമാന ഹർജികൾ മറ്റൊരു ബെഞ്ച് നിരസിച്ചതിനാൽ ഈ ഹർജി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. തുടർന്ന് ഹർജിയിൽ വധൂവരന്മാർ ഓൺലൈനിൽ ഹാജരായാൽ വിവാഹം രജിസ്റ്റർ ചെയ്തു നൽകാൻ വിവാഹ രജിസ്ട്രേഷൻ ഓഫീസർക്ക് ഇടക്കാല ഉത്തരവിലൂടെ ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് അന്തിമമാക്കിയത്. 2000ലെ ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം ഇലക്ട്രോണിക് രേഖകൾക്ക് നിയമസാധുതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ വധൂവരന്മാർ വിവാഹ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥ. വധൂവരന്മാരിൽ ഒരാൾ വിദേശത്താണെന്നും കൊവിഡ് നിയന്ത്രണമുള്ളതിനാൽ നാട്ടിലെത്താനാവില്ലെന്നും വ്യക്തമാക്കി നിയമത്തിൽ ഇളവു തേടി പലരും ഹൈക്കോടതിടതിയെ സമീപിച്ചിരുന്നു. ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് അന്തിമമാക്കിയതോടെ ഇനി ഇത്തരം വിവാഹങ്ങൾക്കായി ഹൈക്കോടതിയെ സമീപിക്കേണ്ടതില്ല.

സാക്ഷികൾ നേരിട്ട്ഹാജരാകണം

▪︎ഓൺലൈൻ വിവാഹത്തിന്റെ സാക്ഷികൾ ഓഫീസർ മുമ്പാകെ നേരിട്ട് ഹാജരാകണം.

▪︎തിരിച്ചറിയാൻ പാസ്പോർട്ടിന്റെയോ മറ്റ് തിരിച്ചറിയൽ രേഖയുടെയോ പകർപ്പ് നൽകണം.

▪︎ വധൂവരന്മാരുടെ പവർ ഒഫ് അറ്റോർണിയുള്ളവർ ഇവർക്കു വേണ്ടി ഒപ്പുവയ്ക്കണം.

▪︎ വിവാഹത്തീയതിയും സമയവും മാര്യേജ് ഓഫീസർ തീരുമാനിച്ച് നേരത്തെ അറിയിക്കണം.

▪︎ ഏതു ഓൺലൈൻ പ്ളാറ്റ്‌ഫോം വേണമെന്ന് ഓഫീസർക്ക് തീരുമാനിക്കാം.

▪︎ വിവാഹം നടത്തിക്കഴിഞ്ഞ് സർട്ടിഫിക്കറ്റ് നിയമപ്രകാരം നൽകണം.


Share our post

Kerala

തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ സര്‍വിസ് ഇന്നുമുതല്‍

Published

on

Share our post

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്​​പ്ര​സി​ന്റെ പു​തി​യ സ​ര്‍വി​സ് ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും.ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 7.15ന് ​പു​റ​പ്പെ​ട്ട് 8.05ന് ​കൊ​ച്ചി​യി​ലെ​ത്തും. കൊ​ച്ചി​യി​ല്‍നി​ന്ന് തി​ങ്ക​ള്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി 11ന് ​പു​റ​പ്പെ​ട്ട് 11.50ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.തി​രു​വ​ന​ന്ത​പു​രം-​കൊ​ച്ചി റൂ​ട്ടി​ല്‍ ഇ​ന്‍ഡി​ഗോ​യു​ടെ പ്ര​തി​ദി​ന സ​ര്‍വി​സി​ന് പു​റ​മേ​യാ​ണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്​​പ്ര​സ് സ​ര്‍വി​സ് തു​ട​ങ്ങു​ന്ന​ത്.


Share our post
Continue Reading

Kerala

മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

Published

on

Share our post

ഇ​ടു​ക്കി: ബൈ​സ​ൺ​വാ​ലി​യി​ൽ പെ​ൺ​മ​ക്ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ‌. 19 ഉം 17​ഉം 16ഉം ​വ​യ​സ്സു​ള്ള മൂ​ന്നു കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ചി​രു​ന്ന​ത്.രാ​ജാ​ക്കാ​ട് പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​ലാ​ണ് കു​ട്ടി​ക​ളി​ലൊ​രാ​ൾ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ്കൂ​ള്‍ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കി.തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. കു​ട്ടി​ക​ളു​ടെ അ​മ്മ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളാ​ണ്. ഇ​വ​ർ ഇ​തി​നു​ള്ള മ​രു​ന്ന് ക​ഴി​ച്ച് മ​യ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി അ​ച്ഛ​ൻ കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്തി​രു​ന്ന​ത്.വി​വ​രം പു​റ​ത്ത് പ​റ​യാ​തി​രി​ക്കാ​ൻ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും കു​ട്ടി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. 45 വ​യ​സ്സു​ള്ള ആ​ളാ​ണ് പ്ര​തി. ഇ​യാ​ളെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പോ​ക്സോ കേ​സ് ഉ​ള്‍​പ്പെ​ടെ ചേ​ര്‍​ത്താ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് നി​യ​മ​പ്ര​കാ​രം പ്ര​തി​യു​ടെ പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ടാ​നാ​കി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.


Share our post
Continue Reading

Kerala

ആധാർ എടുക്കുന്നതിനും തിരുത്തുന്നതിനും കർശന നിയന്ത്രണം

Published

on

Share our post

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുപോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകൾക്കും കർശന നിയന്ത്രണമുണ്ടാകും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാൻ ലക്ഷ്യമിട്ടാണു നടപടി.

ആധാറിലെ പേരിലെ ചെറിയ തിരുത്തലിനുപോലും ഇനി ഗസറ്റ് വിജ്ഞാപനം നിർബന്ധം. പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും അതു ബാധകമാണ്. ഇതോടൊപ്പം, പഴയപേരിന്റെ തിരിച്ചറിയൽ രേഖയും നൽകണം. പാൻകാർഡ്, വോട്ടർ ഐ.ഡി., ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോയുള്ള പുതിയ എസ്.എസ്.എൽ.സി. ബുക്ക്, പാസ്പോർട്ട് എന്നിവയിലേതെങ്കിലും ആധികാരിക രേഖയായി ഉപയോഗിക്കാം. പേരുതിരുത്താൻ പരമാവധി രണ്ടവസരമേ നൽകൂവെന്ന നിബന്ധനയിൽ മാറ്റമില്ല.

ആധാർ എടുക്കാനും വിലാസം തിരുത്താനും പൊതുമേഖലാ ബാങ്കിന്റെ പാസ്‌ബുക്ക്, തിരിച്ചറിയൽ രേഖയാക്കുന്നതിനും വ്യവസ്ഥയുണ്ട്. അതിന്, മേൽവിലാസത്തിന്റെ തെളിവ് ബാങ്കുരേഖയിൽ ലഭ്യമാണെന്നും ഇ-കെ.വൈ.സി. പൂർണമാണെന്നും ശാഖാമാനേജർ സാക്ഷ്യപത്രം നൽകണം. പൊതുമേഖലാ ബാങ്ക് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്‌ബുക്കിനു പുറമേയാണിത്.

ജനനത്തീയതി ഒരുതവണയേ തിരുത്താനാകൂവെന്ന നിബന്ധന തുടരുമ്പോഴും നിയന്ത്രണം കടുപ്പിച്ചു. 18 വയസ്സുവരെയുള്ളവരുടെ ജനനത്തീയതി തിരുത്താൻ അതതു സംസ്ഥാനത്തെ അംഗീകൃത അധികാരികൾ നൽകുന്ന ജനനസർട്ടിഫിക്കറ്റു മാത്രമേ പരിഗണിക്കൂ. പാസ്പോർട്ട്, എസ്.എസ്.എൽ.സി. ബുക്ക് എന്നിവ ഒഴിവാക്കി.

18 വയസ്സിനു മുകളിലുള്ളവർക്ക് എസ്.എസ്.എൽ.സി. ബുക്ക് ജനനത്തീയതിയുടെ തെളിവായി ഉപയോഗിക്കാം. അതിനായി കവർ പേജ്, വിലാസമുള്ള പേജ്, ബോർഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പുമുള്ള മാർക്ക് ഷീറ്റ് എന്നിവ നൽകണം. എസ്.എസ്.എൽ.സി. ബുക്കിലെ പേര് ആധാറുമായി കൃത്യമായി പൊരുത്തപ്പെടണം.


Share our post
Continue Reading

THALASSERRY11 mins ago

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

THALASSERRY55 mins ago

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

Kerala59 mins ago

തിരുവനന്തപുരം-കൊച്ചി എയര്‍ ഇന്ത്യ സര്‍വിസ് ഇന്നുമുതല്‍

Kerala1 hour ago

മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

Kerala2 hours ago

ആധാർ എടുക്കുന്നതിനും തിരുത്തുന്നതിനും കർശന നിയന്ത്രണം

Kerala3 hours ago

മഞ്ഞപ്പിത്തം അതിവേഗം പടരുന്നു : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Kerala3 hours ago

സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു

Kannur5 hours ago

സി.പി.എം പേരാവൂർ ഏരിയ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

KANICHAR16 hours ago

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Kannur18 hours ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!