Kerala
സംസ്ഥാനത്ത് വൃദ്ധ സദനങ്ങള്‍ വര്‍ധിക്കുന്നു; നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം

കോട്ടയം: മക്കളും കൊച്ചുമക്കളും വരുമെന്ന പ്രതീക്ഷയില്‍ വഴിക്കണ്ണുമായി നോക്കിയിരിക്കുന്ന അമ്മമാര്‍ കേരളത്തിലെ വൃദ്ധസദനങ്ങളിലെ നൊമ്ബരക്കാഴ്ചകളില്‍ ഒന്ന് മാത്രം.
കോട്ടയം തിരുവഞ്ചൂരിലെ സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ മകന്‍ കൊണ്ടുചെന്നാക്കിയ അമ്മയ്ക്ക് പതിനായിരം രൂപ ജീവനാംശം നല്കാന്‍ കോടതി വിധിച്ചു. ഒരു മാസം നല്കി. മുടങ്ങിയപ്പോള്‍ പരാതി നല്കാമെന്ന് പറഞ്ഞ ജീവനക്കാരോട് ആ അമ്മയുടെ മറുപടി ഇങ്ങനെ ”ഇനി അവനെ കോടതിയില്‍ കയറ്റേണ്ട മോനേയെന്ന്”! ഉള്ളു നിറയെ മാതൃസ്‌നേഹം സൂക്ഷിക്കുന്ന പാവം അമ്മമാരെ കാത്തിരിക്കുന്നതാവട്ടെ വൃദ്ധസദനങ്ങളും.
കേരളത്തിലെ വൃദ്ധസദനങ്ങളില്‍ ഇപ്പോള്‍ കൂടുതലുയരുന്നത് മാതൃവിലാപമാണ്. മക്കളും ബന്ധുക്കളും എല്ലാമുണ്ടായിട്ടും വൃദ്ധസദനങ്ങളിലേക്ക് നടതള്ളുന്ന അമ്മമാരുടെ എണ്ണത്തിലുണ്ടായ വര്‍ധന, അമ്മമാര്‍ കേരള സമൂഹത്തില്‍ ബാധ്യതയാകുന്നുവെന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സര്‍ക്കാരിന്റേയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റേയും കീഴിലുള്ള വൃദ്ധസദനങ്ങളില്‍ അന്തേവാസികളുടെ എണ്ണത്തില്‍ കഴിഞ്ഞ കാലയളവിലുണ്ടായിട്ടുള്ളത് വന്‍ വര്‍ധനവാണ്.
വിവാഹം പോലും കുടുംബത്തിനായി വേണ്ടന്നുവച്ച് അവര്‍ക്കായി ജീവിച്ച് ഒടുവില്‍ ആര്‍ക്കും വേണ്ടാതായവര്‍ മുതല്‍ ഏക മകനോ മകളോ വിദേശത്തായതിനാല്‍ ഒരു വഴിയുമില്ലാതെ അനാഥത്വം പേറേണ്ടിവന്ന വന്ന അച്ഛനമ്മമാരുമുണ്ട് വൃദ്ധസദനങ്ങളില്‍. സ്വത്തെല്ലാം എഴുതിവാങ്ങിയ ശേഷം മാതാപിതാക്കളെ തെരുവിലിറക്കിയ മക്കളുമുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം ബാദ്ധ്യതയായി വന്നവരാണ് അമ്മമാരില്‍ ഏറെയും.
743 വൃദ്ധസദനങ്ങളാണ് കേരളത്തിലുള്ളത്. ആകെ അന്തേവാസികളുടെ എണ്ണം 14,669. ഇതില്‍ അമ്മമാരുടെ എണ്ണം 9726. എറണാകുളത്താണ് കൂടുതല്‍ വൃദ്ധസദനങ്ങള്‍, 143. കുറവ് മലപ്പുറത്തും. ഫീസ് വാങ്ങുന്നവ 30. കൊവിഡിന്റേയും ലോക്ഡൗണിന്റേയും കാലത്ത് ഒറ്റ വൃദ്ധസദനവും പുതുതായി തുടങ്ങിയിരുന്നില്ല. എന്നാല്‍ കൊവിഡിന് ശേഷം സ്ഥിതി മാറി. പുതിയതായി ആരംഭിച്ചത് 80 വൃദ്ധസദനങ്ങള്‍.
2018വരെ സന്നദ്ധ സംഘടനകള്‍ നടത്തുന്ന വൃദ്ധസദനങ്ങള്‍ 631 ആയിരുന്നെങ്കില്‍ 2023 ജനുവരിയില്‍ 727 ആയി ഉയര്‍ന്നു. നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് സ്വകാര്യവ്യക്തികളും സന്നദ്ധ സംഘടനകളും നടത്തുന്നവയാണ് ഇവ. ഇതിനുപുറമേ, സംസ്ഥാന സര്‍ക്കാരിന്റെ 16 വൃദ്ധമന്ദിരങ്ങളുണ്ട്.
Kerala
വാട്‌സ്ആപ്പിൽ അജ്ഞാത നമ്പറിൽ നിന്നും വരുന്ന ഈ ചിത്രം ഡൌൺലോഡ് ചെയ്യരുത്… പുതിയ തട്ടിപ്പാണത്

വാട്‌സ്ആപ്പിൽ അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യരുതെന്നും പണം നഷ്ടമാകുമെന്നും മുന്നറിയിപ്പ്. ചിത്രങ്ങളുടെ ഉള്ളിൽ വ്യാജ ലിങ്കുകള്‍ ചേർത്താണ് തട്ടിപ്പ് നടക്കുന്നത്. ഒടിപികള്‍, വ്യാജ ലിങ്കുകള്‍, ഡിജിറ്റല്‍ അറസ്റ്റുകള്‍ തുടങ്ങിയ പതിവ് തട്ടിപ്പ് രീതികളില്‍ നിന്ന് വ്യത്യസ്തമായ ഇത്തരം തട്ടിപ്പുകളില്‍ ചില ചിത്രങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന വ്യാജ ലിങ്കുകൾ വഴിയാണ് തട്ടിപ്പ് നടത്തുന്നത്. വാട്സ്ആപ്പ് അല്ലെങ്കില്‍ മറ്റ് മെസേജിങ് പ്ലാറ്റ്‌ഫോമുകള്‍ വഴി ഇത്തരം ചിത്രങ്ങള്‍ അയച്ചാണ് സ്‌കാമര്‍മാര്‍ തട്ടിപ്പിന് തുടക്കമിടുന്നത്. തുടർന്ന് വാട്സ്ആപ്പ് വഴി അയച്ച ചിത്രത്തിലെ വ്യക്തിയെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെടുന്നു. ഉപയോക്താവ് ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ തട്ടിപ്പുകാര്‍ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കും. നിമിഷങ്ങൾക്കുള്ളിൽ ഒടിപി ഉൾപ്പെടെ ഉള്ളവ കൈക്കലാക്കുന്ന സംഘം പണം മുഴുവൻ അപഹരിക്കും.
ചിത്രങ്ങള്‍ക്കുള്ളില്‍ വ്യാജ ലിങ്കുകള്‍ ചേര്‍ക്കാന്‍ സ്റ്റെഗനോഗ്രഫി എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഈ ലിങ്കുകള്‍ ഇരയുടെ സ്മാര്‍ട്ട്ഫോണിലേക്ക് വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഡൌൺലോഡ് ചെയുന്നതോടെ ഒടിപി അടക്കം ലഭ്യമാക്കി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതാണ് രിതി. ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ച് അതിലെ രഹസ്യമായ വിവരങ്ങള്‍ മറച്ചുവെക്കുന്നതാണ് ഈ രീതി. ടെക്സ്റ്റ്, ഇമേജുകള്‍, വിഡിയോ, ഓഡിയോ എന്നിവയുള്‍പ്പെടെ വിവിധ തരം ഡിജിറ്റല്‍ ഉള്ളടക്കം മറയ്ക്കാന്‍ ഇത് ഉപയോഗിക്കാം. ഇത്തരത്തില്‍ മറഞ്ഞിരിക്കുന്ന ഡാറ്റ പിന്നീട് മറ്റൊരിടത്തേക്ക് പകര്‍ത്താനും കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം സാങ്കേതിക വിദ്യയെ സ്റ്റെഗനോഗ്രഫി എന്നാണ് പറയുന്നത്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നു അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു.
Breaking News
സബ്‌സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ

സപ്ലൈകോ അഞ്ച് സബ്‌സിഡി ഇനങ്ങളുടെ വില കുറച്ചു. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നിവക്ക് നാളെ മുതല്‍ പുതിയ വില. നാല് മുതല്‍ പത്ത് രൂപ വരെ കുറവുണ്ടാകും. സംസ്ഥാനത്ത് തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്‍ലെറ്റുകളിൽ 19 വരെയാണ് ഉത്സവകാല ഫെയർ സംഘടിപ്പിക്കുന്നത്. തുവരപരിപ്പിന്റെ വില 115 രൂപയില്‍ നിന്ന് 105 രൂപയായും ഉഴുന്നിന്റെ വില 95 രൂപയില്‍ നിന്നും 90 രൂപയായും വന്‍കടലയുടെ വില 69 രൂപയില്‍ നിന്നും 65 രൂപയായും വന്‍പയറിന്റെ വില 79 രൂപയില്‍ നിന്നും 75 രൂപയായും മുളക് 500 ഗ്രാമിന് 68.25 രൂപയില്‍ നിന്നും 57.75 രൂപയായും കുറച്ചിട്ടുണ്ട്.
Kerala
സിദ്ധാർഥന്റെ മരണം; പൂക്കോട് സർവകലാശാലയിൽ നിന്ന് 19 വിദ്യാർഥികളെ പുറത്താക്കി

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിനിരയായി സിദ്ധാർഥനെന്ന വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജിലെ 19 വിദ്യാർഥികളെ പുറത്താക്കി. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർവകലാശാലയുടെ തീരുമാനം ഹൈക്കോടതിയെ അറിയിച്ചു.പ്രതികളായ 19 വിദ്യാർഥികളെയാണ് പുറത്താക്കിയത്. മുമ്പ് മറ്റൊരു ക്യാമ്പസിൽ ഇവർക്ക് പഠിക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. അത് ചോദ്യം ചെയ്ത് സിദ്ധാർഥിന്റെ കുടുംബമുൾപ്പെടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ആ അപ്പീൽ പരിഗണിച്ച കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് സർവകലാശാല ആന്റി റാഗിങ് കമ്മറ്റിയോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് പരിഗണിച്ചാണ് 19 വിദ്യാർഥികളെ സർവകലാശാലയിൽ നിന്ന് പുറത്താക്കിയത്. ഇവർക്ക് അടുത്ത മൂന്നു വർഷത്തേക്ക് മറ്റൊരു സർവകലാശാലയിലോ ക്യാമ്പസിലോ പഠനത്തിനുള്ള സൗകര്യമൊരുക്കരുതെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ 2024 ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റാഗിങും മർദനമേറ്റതും പരസ്യവിചാരണയിൽ മാനസികമായി തകർന്നതും സിദ്ധാർഥനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ആരോപണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്