പത്ത് ലക്ഷം മുടക്കി നിര്‍മിച്ച ഓവുചാല്‍ ഇനി മണ്ണിനടിയിൽ

Share our post

ക​ല്യാ​ശേ​രി: ദേ​ശീ​യ​പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്റ് പൂ​ർ​ത്തീ​ക​രി​ച്ചു റോ​ഡ് ഏ​റ്റെ​ടു​ക്കു​മെ​ന്ന​റി​ഞ്ഞി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച നി​ര്‍മി​ച്ച ഓ​വു​ചാ​ല്‍ മ​ണ്ണി​ന​ടി​യി​ലാ​കും. ഇ​ത് ദേ​ശീ​യ പാ​ത​ക്കാ​യി ഏ​റ്റെ​ടു​ത്ത പ്ര​ദേ​ശ​മാ​ണെ​ന്നും ഇ​വി​ടെ ഓ​വു​ചാ​ൽ നി​ർ​മാ​ണം ന​ട​ന്നാ​ൽ അ​ത് മ​ണ്ണി​ന​ടി​യി​ലാ​കു​മെ​ന്നും മു​ൻ​കൂ​ട്ടി അ​റി​ഞ്ഞു​കൊ​ണ്ടു ത​ന്നെ​യാ​ണ് ഇ​ത്ര​യും തു​ക ചെ​ല​വ​ഴി​ച്ച​ത്.

റോ​ഡും പ​രി​സ​ര​വും ദേ​ശീ​യ പാ​ത വി​ഭാ​ഗം ഏ​റ്റെ​ടു​ത്ത​തോ​ടെ പു​തു​താ​യി നി​ര്‍മി​ച്ച ഓ​വു​ചാ​ൽ പു​തി​യ പാ​ത​യു​ടെ മ​ധ്യ​ത്തി​ലാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്. പു​തി​യ പാ​ത​യു​ടെ ഭാ​ഗ​മാ​യി ഇ​രു ഭാ​ഗ​ത്തും ഓ​വു ചാ​ലു​ക​ളു​ടെ നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. റോ​ഡ് ഉ​യ​ർ​ത്തു​ന്ന ഘ​ട്ട​ത്തി​ൽ ഓ​വു​ചാ​ല്‍ മ​ണ്ണി​ട്ട് മൂ​ടും.

ഇ​വി​ടെ ഓ​വു​ചാ​ൽ ആ​വ​ശ്യ​മി​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​തൊ​ന്നും ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് ഇ​ത്ര​യും​തു​ക ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണം ന​ട​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

താ​മ​സി​യാ​തെ ത​ന്നെ ദേ​ശീ​യ പാ​ത അ​ധി​കൃ​ത​ർ റോ​ഡ് ഏ​റ്റെ​ടു​ത്ത് നി​ർ​മാ​ണ പ്ര​വൃ​ത്തി​യും തു​ട​ങ്ങി​യി​രു​ന്നു. ത​ല​തി​രി​ഞ്ഞ നി​ർ​മാ​ണ പ്ര​വൃ​ത്തി​യി​ലൂ​ടെ സ​ർ​ക്കാ​ർ ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്ത ന​ട​പ​ടി വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!