PERAVOOR
തൊണ്ടിയിൽ ലോറി മറിഞ്ഞ് അപകടം
PERAVOOR
പേരാവൂർ കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച തുടങ്ങും
പേരാവൂർ: കൊട്ടംചുരംമഖാം ഉറൂസ് വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ നടക്കും. ഉച്ചക്ക് രണ്ടിന് മഖാം സിയാറത്തിന് ശേഷം പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തും. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. രാത്രി ആശിഖ് ദാരിമിയുടെ പ്രഭാഷണം.
ശനിയാഴ്ച രാത്രി ഹംസ മിസ്ബാഹിയുടെയും ഞായറാഴ്ച രാത്രി മഹ്മൂൻ ഹുദവിയുടെയും പ്രഭാഷണം. തിങ്കളാഴ്ച വൈകിട്ട് സാംസ്കാരിക സമ്മേളനം രാജ്യസഭാ എം.പി. ഡോ.വി.ശിവദാസൻ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയാവും. രാത്രി മുനീർ ഹുദവിയുടെ മതപ്രഭാഷണം.
സമാപന ദിവസമായ ചൊവ്വാഴ്ച ഉച്ചക്ക് ദിഖർ ദുആ മജ്ലിസിന് മഹറൂഫ് മദനി അൽ ജിഫ്രി തങ്ങൾ നേതൃത്വം നല്‍കും. വൈകിട്ട് നാലിന് അന്നദാനം.
PERAVOOR
ബേബി സോജ; ബി.ജെ.പി പേരാവൂർ മണ്ഡലം പ്രസിഡന്റ്
പേരാവൂർ : ബിജെപി പേരാവൂർ മണ്ഡലം പ്രസിഡന്റായി ബേബി സോജ ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങ് ജില്ല ജനറൽ സെക്രട്ടറി എം.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് പി. ജി. സുരേഷ് അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം വി . വി.ചന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം കൂട്ട ജയപ്രകാശ്, മണ്ഡലം ജനറൽ സെക്രട്ടറി ആദർശ് മുരിങ്ങോടി, യുവ മോർച്ച ജില്ലാ അധ്യക്ഷൻ അരുൺ ഭരത്, കർഷക മോർച്ച ജില്ലാ അധ്യക്ഷൻ ശ്രീകുമാർ കൂട്ടത്തിൽ ,ബി. വി. വി. എസ് കേളകം യൂണിറ്റ് വൈസ് പ്രസിഡൻറ് ഷാജി പാമ്പാടി, അജിത്ത്, സി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
PERAVOOR
സംസ്ഥാനത്ത് ആദ്യം ; സമ്പൂർണ ഹരിതമായി പേരാവൂർ ബ്ലോക്കിലെ അയൽക്കൂട്ടങ്ങൾ
പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ കുടുബശ്രീ അയൽകൂട്ടങ്ങളും ഹരിതമായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ അയൽക്കൂട്ടങ്ങളെയും ഹരിതമായി പ്രഖ്യാപിക്കുന്നത്.
മാലൂർ – 240, മുഴക്കുന്ന് – 215, കണിച്ചാർ – 144, കേളകം – 183, കോളയാട് – 199, പേരാവൂർ – 205, കൊട്ടിയൂർ – 199 എന്നിങ്ങനെ 1382 അയൽക്കൂട്ടങ്ങളാണ് ബ്ലോക്ക് തലത്തിൽ ഹരിതമായി പ്രഖ്യാപനം നടത്തിയത്.
അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിൽ സുരക്ഷിത ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കിയും അജൈവ മാലിന്യങ്ങൾ തരം തിരിച്ചു യൂസർ ഫീ നൽകി ഹരിതകർമസേനക്ക് കൈമാറിയും ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്കിന്റെ അളവ് കുറച്ചും മലിനജലം തുറസായി ഒഴുക്കാതെ സംസ്കരിച്ചും അയൽക്കൂട്ടം അംഗങ്ങളുടെ വീടുകളിലും മറ്റും നടക്കുന്ന ചടങ്ങുകൾ ഹരിതചട്ടം പാലിച്ചുമാണ് “ഹരിത അയൽക്കൂട്ടങ്ങൾ” ആയി മാറിയത്.
നേരത്തെ പേരാവൂർ ബ്ലോക്കിൽ ഹരിതവിദ്യാലയങ്ങളും ഹരിതകലാലയങ്ങളും ഇതേ രീതിയിൽ പ്രഖ്യാപിച്ചിരുന്നു.
ജില്ലാ കളക്ടർ അരുൺ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഏഴ് ഗ്രാമ പഞ്ചായത്ത് സി.ഡി.എസുകൾക്കുമുള്ള ഉപഹാരവും മുഴുവൻ അയൽക്കൂട്ടങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കളക്ടർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനായി. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. അനീഷ്, പി. പി. വേണുഗോപാലൻ, ടി.ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത, എ.ടി.കെ.മുഹമ്മദ്, പ്രേമി പ്രേമൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. സജീവൻ, ശുചിത്വ ഓഫീസർ സങ്കേത്. കെ. തടത്തിൽ എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു