പാപ്പിനിശ്ശേരി: വ്യാവസായിക വാണിജ്യ ഭൂപടത്തിൽ സ്ഥാനം പിടിച്ച വളപട്ടണത്തിന്റെ ശക്തിക്ഷയിച്ചു വന്നതോടൊപ്പം റെയിൽവേ സ്റ്റേഷന്റെയും നിറം മങ്ങി. കടുത്ത അവഗണനയിലും വളപട്ടണത്തിന് വേണ്ടി ശബ്ദിക്കാൻ പോലും ആളില്ലാത്ത അവസ്ഥയാണ്.
പഴയ പ്രതാപത്തെ കുറിച്ചുള്ള ഓർമ്മകൾ മാത്രം ബാക്കിയാകുന്നു.കേവലം അഞ്ച് ട്രെയിനുകൾ മാത്രം നിർത്തുന്ന വളപട്ടണം സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾ നിർത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇന്നും അവഗണന നേരിടുന്ന വളപട്ടണം റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന അപ്രോച്ച് റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത് വർഷങ്ങളായി. ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമാണ്.
ഇനി മഴക്കാലം വരുന്നതോടെ റോഡ് ചെളിക്കുളമാകും. പ്രധാന കവാടത്തിലും സ്റ്റേഷനിലും സ്റ്റേഷന്റെ പേര് സ്ഥാപിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷൻ പരിസരം കാടുകയറി മൂടിയതിനാൽ രാത്രി യാത്ര ദുരിതമാകുന്നു. സ്റ്റേഷൻ പരിസരത്ത് ഉയരവിളക്ക് വേണമെന്ന ആവശ്യവും ഇതേവരെ പരിഗണിക്കപ്പെട്ടിട്ടില്ല.പ്ലാറ്റ് ഫോമിൽ മേൽക്കൂര നിർമ്മാണം പാതിവഴിയിലാണ്.
കൊടുംവേനലിലും കോരിച്ചൊരിയുന്ന മഴയിലും ആകാശം കുടയാക്കി കഴിയേണ്ട സ്ഥിതി. 18 കോച്ചുകൾ മാത്രമുള്ള ട്രെയിനുകൾ നിർത്താൻ മാത്രമുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഇപ്പോൾ നിർത്തുന്ന ട്രെയിനുകളെല്ലാം 23 കോച്ചുകളുള്ളവയാണ്. 5 കോച്ചുകളിലെ യാത്രക്കാർ ഇറങ്ങുന്നതും കയറുന്നതും പ്ലാറ്റ് ഫോമിന്റെ പുറത്തു നിന്നുമാണ്.
വർഷങ്ങൾക്ക് മുമ്പേ നിർമ്മിച്ച ലോ ലെവൽ പ്ലാറ്റു ഫോമുകളാണ് ഇവിടെയുള്ളത്. അത് നവീകരിച്ച് മാർബിളോ ടൈലോ സ്ഥാപിക്കാനുള്ള നടപടി വേണം. എന്നാൽ ഹൈ ലെവൽ പ്ലാറ്റുഫോമിന്റെ പട്ടികയിൽ പെടുത്തിയാണ് ട്രെയിനുകൾ നിർത്തിവരുന്നത്.
ദൂരയാത്രക്കാർക്ക് കൂടുതൽ സൗകര്യമേർപ്പെടുത്തുമ്പോൾ കുറഞ്ഞ ചെറുകിട റെയിൽവേ സ്റ്റേഷനുകളോട് സർക്കാർ കാണിക്കുന്ന കടുത്ത അവഗണന ഒഴിവാക്കണമെന്നും യാത്രക്കാർ പറയുന്നു.ചരക്കു നീക്കവും കുറഞ്ഞു
മാസത്തിൽ 1000 ഗുഡ്‌സ് വാഗൺ സിമന്റ്, മറ്റ് ചരക്കുകളുമായി എത്തിയിരുന്ന വളപട്ടണം സ്റ്റേഷനിൽ അത് 300 ആയി കുറഞ്ഞു.
ട്രാക്കിൽ ഗുഡ്‌സ് നിർത്തിയിടുന്നതിന് പീനൽ ഡെമറേജ് ചാർജ്ജ് ഏർപ്പെടുത്തിയതിനാലാണ് ഗുഡ്‌സ് കുറഞ്ഞു വരാൻ കാരണമെന്നാണ് ലോറി ഉടമകൾ പറയുന്നത്.
അടുത്ത കാലത്തുവരെ മരം കയറ്റിറക്കത്തിലൂടെ മെച്ചപ്പെട്ട വരുമാനം റെയിൽവേക്ക് ലഭിച്ചിരുന്നു.
രാവിലെ 7.15 തിരുവനന്തപുരത്തേക്കുള്ള പരശുറാമിനും ഉച്ചയ്ക്ക് ചെന്നൈയിലേക്ക് പോകുന്ന മെയിലിനും സ്റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാർ ഏറേനാളായി ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ അനുകൂല തീരുമാന മുണ്ടായിട്ടില്ല.
യാത്രക്കാർപ്രവർത്തനം തുടങ്ങിയത് 1904 ൽടിക്കറ്റ്, റിസർവ്വേഷൻ പ്രതിദിന വരുമാനം- ₹50,000ചരക്ക് വാഗൺ വരുമാനം മാസം- ₹10 ലക്ഷംസ്റ്റോപ്പുള്ള ട്രെയിനുകൾ
മലബാർ, ഏറനാട്, കോയമ്പത്തൂർ എക്സ്പ്രസുകൾചെറുവത്തൂർ, കോഴിക്കോട് പാസഞ്ചറുകൾ