11 തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി

തിരുവനന്തപുരം: ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ്1/ഓവർസിയർ ഗ്രേഡ് 1 (ഇലക്ട്രിക്കൽ),(കാറ്റഗറി നമ്പർ 377/2020),പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1 (ഇലക്ട്രിക്കൽ),(കാറ്റഗറി നമ്പർ 198/2020),അച്ചടി വകുപ്പിൽ ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 504/2021),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 347/2021),ആരോഗ്യ വകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 462/2021),ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ് 2/എക്സ്-റേ ടെക്നീഷ്യൻ ഗ്രേഡ് 2(കാറ്റഗറി നമ്പർ 49/2022),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആർട്ടിസ്റ്റ് (കാറ്റഗറി നമ്പർ 11/2021),തിരുവനന്തപുരം,ഇടുക്കി ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2(കാറ്റഗറി നമ്പർ 394/2020),ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് കെമിസ്റ്റ് (കാറ്റഗറി നമ്പർ 80/2021),മത്സ്യഫെഡിൽ അക്കൗണ്ടന്റ് (ജനറൽ,മത്സ്യതൊഴിലാളികൾ/മത്സ്യതൊഴിലാളികളുടെ ആശ്രിതർ,സൊസൈറ്റി കാറ്റഗറി),(കാറ്റഗറി നമ്പർ 217/2020,218/2020,2019/2020),മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യ ലിമിറ്റഡിൽ ഫിനാൻസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 406/2019) എന്നീ തസ്തികകളിൽ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.
അഭിമുഖംവയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്),(കാറ്റഗറി നമ്പർ 520/2019) തസ്തികയിലേക്ക് 17,18,19,ജൂൺ 2 തീയതികളിൽ പി.എസ്.സി. വയനാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
അപ്പീൽ അളവെടുപ്പ്കൊല്ലം ജില്ലയിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (കാറ്റഗറി നമ്പർ 538/2019) തസ്തികയിലേക്ക് നടന്ന കായികക്ഷമതാ പരീക്ഷയിൽ അപ്പീൽ മുഖാന്തിരം യോഗ്യത നേടിയവർക്ക് 18ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ ശാരീരിക പുനരളവെടുപ്പ് നടത്തും.
ഉദ്യോഗാർത്ഥികൾ കായിക ക്ഷമതാ പരീക്ഷയ്ക്ക് ലഭിച്ച അഡ്മിഷൻ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം രാവിലെ 8.30 ന് ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി. കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.