ലഘു വ്യവസായ യോജന വായ്പാ പദ്ധതി

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കേരളത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പാ അനുവദിക്കുന്നതിനായി കണ്ണൂര്‍ ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പരമാവധി 4 ലക്ഷം രൂപയാണ് വായ്പാ നല്‍കുന്നത്. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുള്ളവരുമായിരിക്കണം.
കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. 6% പലിശ നിരക്കില്‍ വായ്പാ തുക 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം.
വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ നല്‍കണം. ഫോണ്‍. 0497-2705036, 9400068513.