എസ്.എസ്.എൽ.സി പരീക്ഷാ ഫലം മേയ് 20നും ഹയർസെക്കൻഡറി ഫലം 25നും പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷാ ഫലം മേയ് 20 ന് പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി പരീക്ഷാ ഫലം 25 നും പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂൾ.പ്രവേശനത്തിന് കോഴ കൊടുക്കേണ്ടുന്ന കാര്യത്തിൽ ആരും പരാതി നൽകാൻ തയ്യാറാകുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പരാതി അറിയിക്കാനായി ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്താൻ ആലോചിക്കുന്നതായും വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.