കെ.ടി.ഡി.സിയുടെ അവധിക്കാല സ്കിൽക്കേഷൻ പാക്കേജുകൾ തയ്യാർ

കെ.ടി.ഡി.സി റിസോർട്ടുകളിൽ മെയ് 15 മുതൽ 31 വരെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള സ്കിൽക്കേഷൻ പാക്കേജുകൾ തയ്യാറായി. നൈപുണ്യ വികസനവും അവധിക്കാലത്തെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഈ പാക്കേജുകൾ കുമരകത്തെ വാട്ടർസ്കേപ്പ്സ്, തേക്കടിയിലെ ആരണ്യനിവാസ്, പെരിയാർ ഹൗസ് എന്നിവിടങ്ങളിൽ ലഭ്യമാണ്.
മുതിർന്നവർക്കും 12 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾക്കും അല്ലെങ്കിൽ 3 മുതിർന്നവർക്കും ഏഴ് രാത്രിയും എട്ട് പകലുമാണ് പാക്കേജുകളിൽപ്പെടുന്നത്.
പ്രഭാതഭക്ഷണമുൾപ്പെടെയുള്ള താമസവും, നീന്തൽ, മൺപാത്രനിർമ്മാണം, പെയിന്റിംഗ്, പാചകപരിശീലനം, അഭിനയം തുടങ്ങി വൈവിധ്യമാർന്ന നൈപുണ്യ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യവും ലഭിയ്ക്കും.
സർഗ്ഗാത്മകത വളർത്തുന്നതിനും പഠനം പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തിഗത വളർച്ചയ്ക്ക് വഴിയൊരുക്കുന്നതിനുമായി ശ്രദ്ധാപൂർവ്വം ക്യൂറേറ്റ് ചെയ്തതാണ് ഈ പാക്കേജുകൾ .
നൈപുണ്യ പരിശീലനത്തിന് പുറമെ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സൗജന്യ ഡേ ടൂറും ബോട്ട് യാത്രയും ഉണ്ടായിരിക്കും.
പാക്കേജുകളിൽ ഉൾപ്പെടാത്ത ഭക്ഷണത്തിന് 20% (എക്സ്ക്ലൂസിവ്) കിഴിവ് ലഭിയ്ക്കുന്നു. അതിഥികൾക്ക് അവരുടെ താമസത്തിലുടനീളം രുചികരമായ വിഭവങ്ങൾ ആസ്വദിയ്ക്കാൻ കഴിയുമെന്നത് ഉറപ്പാക്കുന്നു.
താമസം ദീർഘിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആനുപാതികമായ അടിസ്ഥാനത്തിൽ വിപുലീകരിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.ktdc.com സന്ദർശിക്കുക.
ബുക്കിങ്ങുകൾക്കായി സെൻട്രൽ റിസർവേഷൻ സെന്റർ
Email: cetralreservations@ktdc.com
Ph: 9400008585, 0471-2316736/2725213