കുടുംബശ്രീ ‘ദ ട്രാവലർ’ ലോഗോ പ്രകാശിപ്പിച്ചു

Share our post

ധർമശാല : വിനോദസഞ്ചാര മേഖലയിലേക്ക്‌ സുരക്ഷിത യാത്ര ഒരുക്കി കുടുംബശ്രീയുടെ “ദ ട്രാവലർ’. യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകളെ ഒരുമിപ്പിച്ച് ടൂർ പാക്കേജിലൂടെ വിവിധയിടങ്ങളിൽ കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ്‌ ജില്ലാ കുടുംബശ്രീ മിഷൻ നേതൃത്വത്തിൽ ദ ട്രാവലർ വനിതാ ടൂർ എന്റർപ്രൈസസ് തുടങ്ങിയത്‌.  

ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ധർമശാല ആർട്‌ ഗാലറിയിൽ എം.വി. ഗോവിന്ദൻ എം.എൽ.എ നിർവഹിച്ചു. ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷനായി. വൈസ് ചെയർമാൻ വി. സതീദേവി, കൗൺസിലർമാരായ ഓമന മുരളീധരൻ, കെ.വി. പ്രേമരാജൻ, കെ.പി. ഉണ്ണികൃഷ്ണൻ, സി. ബാലകൃഷ്ണൻ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ബേക്കൽ റിസോർട്‌ ഡെവലപ്മെന്റ് കോർപ്പറേഷൻ എം.ഡി പി. ഷിജിൻ, കിറ്റ്സ് കോ ഓർഡിനേറ്റർ സി.പി. ബീന, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ കെ.പി. ശ്യാമള, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. എം. സുർജിത്ത്, ദ ട്രാവലർ സെക്രട്ടറി വി. ഷജിന എന്നിവർ സംസാരിച്ചു. കെ.കെ. ഷിബിനാണ്‌ ലോഗോ രൂപകൽപ്പന ചെയ്തത്‌. രണ്ടാംഘട്ടത്തിൽ വിമാനം, ട്രെയിൻ, ബസ് എന്നിവയ്‌ക്കുള്ള ടിക്കറ്റ് ബുക്കിങ്ങും ആരംഭിക്കും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!