എൽ.ഡി.എഫ്. കൂത്തുപറമ്പ് മണ്ഡലം റാലി തിങ്കളാഴ്ച
കൂത്തുപറമ്പ് : എൽ.ഡി.എഫ്. സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കൂത്തുപറമ്പ് മണ്ഡലം റാലി തിങ്കളാഴ്ച കൂത്തുപറമ്പിൽ നടക്കും. വൈകീട്ട് 4.30-ന് മാറോളിഘട്ട് ടൗൺസ്ക്വയറിൽ സി.പി.എം കേന്ദ്രക്കമ്മിറ്റിയംഗം കെ.കെ. ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
നേതാക്കളായ കെ.പി. മോഹനൻ എം.എൽ.എ., സി.പി. മുരളി, പി. ജയരാജൻ തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ കെ.വി. ഗംഗാധരൻ, കെ. ധനഞ്ജയൻ, രവീന്ദ്രൻ കുന്നോത്ത്, എ.ഒ. അഹമ്മദ്കുട്ടി, കെ.പി. ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.