മട്ടന്നൂർ പഴശ്ശി രാജ കോളേജ് 1983-86 ബാച്ച് ഹിസ്റ്ററി, ഇക്കണോമിക്സ് സ്നേഹ സംഗമം

മട്ടന്നൂർ : 1983 – 86 ബാച്ച് ഹിസ്റ്ററി ആൻഡ് ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥികൾ 37 വർഷത്തിന് ശേഷം സ്നേഹ സംഗമം നടത്തി. മട്ടന്നൂർ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിൽ നടന്ന സംഗമത്തിൽ വിവിധ തുറകളിൽ സർവ്വീസിൽ പ്രവേശിച്ചവരും വിരമിച്ചവരും സംഗമിച്ചു. സ്നേഹസംഗമം ഗോവിന്ദൻ്റെ അധ്യക്ഷതയിൽ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ടി.പി. പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. അശോകൻ തോട്ടത്താൻ, ജോയ് കുട്ടി ജോസഫ്, എ.എം. ലത്തീഫ്, കണ്ണൻ, ദാസൻ, രാജീവൻ, എ.ജി. പ്രസന്ന, പ്രകാശൻ, പവിത്രൻ, രാഘവൻ, ശാരദ ടീച്ചർ എന്നിവർ സംസാരിച്ചു.