ചവിട്ടുനാടക കലാകാരൻ എ.എൻ. അനിരുദ്ധൻ വിടവാങ്ങി

Share our post

പറവൂർ: ചവിട്ടുനാടക കലാകാരനും ഗുരുവുമായ ഗോതുരുത്ത് അമ്മാഞ്ചേരി എ.എൻ. അനിരുദ്ധൻ (65) നിര്യാതനായി.

കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. 2007ൽ കെ.സി.ബി.സി പുരസ്കാരം, 2009ൽ ഫോക്ലോർ അക്കാഡമി അവാർഡ്, 2022ൽ സെബീനാ റാഫി അവാർഡ് എന്നിവ ലഭിച്ചു.

കാറൽസ്മാൻ, വിശുദ്ധ ഗീവർഗീസ്, ദാവീദും ഗോലിയാത്തും, പാര്യമാരുടെ മരണം, അഞ്ജലിക്ക, ശബരിമല ധർമശാസ്താവ്, സത്യപാലകൻ ഉൾപ്പെടെ പത്ത് ചവിട്ടുനാടകങ്ങൾ സംവിധാനം ചെയ്തു.

ചവിട്ടുനാടകം സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ചവിട്ടു നാടക അക്കാഡമി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചു.

സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: വനജ. മക്കൾ: അംബുജൻ, അമ്പിളി, അഞ്ജു.

മരുമക്കൾ: സൗമ്യ, സജീവ്, സുമേഷ്.ചവിട്ടുനാടകംജീവിതചര്യയാക്കിചവിട്ടുനാടകത്തിന്റെ ഈറ്റില്ലമായ ഗോതുരുത്തിൽ അനിരുദ്ധനാശാന്റെ പട്ടിന് ആരാധകർ ഏറെയാണ്.

ചവിട്ടുനാടകപ്പാട്ട് അതിന്റെ പൂർണതയിൽ ആലപിച്ചു കേൾക്കണമെങ്കിൽ അനിരുദ്ധൻ ആശാന്റെ പാട്ട് കേൾക്കണമെന്ന് ഗോതുരുത്ത്കാർ പറയും.

പന്ത്രണ്ടാം വയസിൽ അച്ഛൻ നടരാജനിൽ നിന്ന് ചവിട്ടുനാടക ബാലപാഠങ്ങൾ പഠിച്ചു തട്ടിൽ കയറിയ അനിരുദ്ധൻ മികച്ച ചവിട്ടുനാടകക്കാരനായി വളർന്നു.

നടനായും സംവിധായകനായും ആശാനായും തിളങ്ങി. നൂറുകണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കുട്ടികളെ പരിശീലിപ്പിച്ച് അരങ്ങിലെത്തിച്ചു.

ചെറുതും വലുതുമായ അനേകം പുരസ്കാരങ്ങൾ നേടി. ചുവടുകളുടെ ചടുലതയും ഭാവവും അവതരണ മികവിന്റെ പൂർണതയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!