Connect with us

Kerala

ബോട്ടിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കരുത്‌: ഹൈക്കോടതി

Published

on

Share our post

കൊച്ചി : സംസ്ഥാനത്ത്‌ ബോട്ടുദുരന്തം ആവർത്തിക്കാതിരിക്കാൻ അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റുന്നത്‌ തടയണമെന്ന്‌ ഹൈക്കോടതി. യാത്രക്കാർക്ക്‌ കാണാവുന്ന രീതിയിൽ പരമാവധി ഉൾക്കൊള്ളുന്ന ആളുകളുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും ബോട്ടിൽ എഴുതിവയ്‌ക്കണം. താനൂർ ബോട്ടുദുരന്തവുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ, ജസ്‌റ്റിസ്‌ സോഫി അന്നമ്മ തോമസ്‌ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്‌ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

യാത്രക്കാരെ കയറ്റുന്നതിൽ സ്രാങ്ക്‌, ലാസ്‌കർ, മാസ്‌റ്റർ എന്നിവർക്കായിരിക്കും ഉത്തരവാദിത്വം. അനുവദനീയമായ സ്ഥലത്തുമാത്രമേ യാത്രക്കാരെ പ്രവേശിക്കാൻ അനുവദിക്കാവൂ. അല്ലാത്തിടങ്ങളിൽ ബാരിക്കേഡ്‌ വയ്‌ക്കണം. ബോട്ടുകളിൽ ജീവൻരക്ഷാ ഉപകരണങ്ങളുണ്ടെന്ന്‌ ഉറപ്പാക്കണം. ലൈഫ്‌ ജാക്കറ്റ്‌ ഉപയോഗിക്കാതെ യാത്ര ചെയ്യാൻ അനുവദിക്കരുത്‌. ബോട്ടുകൾക്ക്‌ തേർഡ്‌ പാർടി ഇൻഷുറൻസ്‌ ഉറപ്പാക്കണം. യാത്രക്കാരുടെ രജിസ്‌റ്റർ സൂക്ഷിക്കുന്നത്‌ പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു. അഡ്വ. വി.എം. ശ്യാംകുമാറിനെ അമിക്കസ്‌ക്യൂറിയായി നിയമിച്ചു.

താനൂരിൽ 22 പേരുടെ മരണമുണ്ടായത്‌ ബോട്ടിൽ അനുവദനീയമായതിൽ കൂടുതൽ പേർ കയറിയതിനാലാണെന്ന്‌ മലപ്പുറം കലക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 22 പേർക്ക്‌ കയറാവുന്ന ബോട്ടിൽ 37 പേരുണ്ടായിരുന്നുവെന്നാണ്‌ റിപ്പോർട്ട്‌. ബോട്ടുടമയടക്കമുള്ളവർക്കെതിരെ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ബോട്ടുമായി ബന്ധപ്പെട്ട്‌ പരാതി ഉയർന്നപ്പോൾ പെരുന്നാൾ സമയത്ത്‌ സർവീസ്‌ നിർത്തിവയ്‌പിച്ചതായും അടുത്തദിവസം വീണ്ടും സർവീസ്‌ ആരംഭിച്ചെന്നും താനൂർ മുനിസിപ്പാലിറ്റിയും അറിയിച്ചു. സർക്കാരിന്റെ വാദങ്ങൾ പരിഗണിച്ച കോടതി, ഡി.ടി.പി.സി ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക്‌ നോട്ടീസ്‌ അയക്കാൻ നിർദേശിച്ചു. കേസ്‌ ജൂൺ ഏഴിലേക്ക്‌ മാറ്റി.  

നിയമലംഘനങ്ങൾ തടയാൻ നടപടികൾ വേണമെന്നും സർക്കാർ സഹകരിക്കണമെന്നും കോടതി പറഞ്ഞു. ബോട്ടുദുരന്തങ്ങൾ ഒഴിവാക്കാൻ കോടതി നിർദേശിക്കുന്ന നടപടികളുമായി സഹകരിക്കുമെന്ന്‌ സർക്കാരും വ്യക്തമാക്കി.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!