സീറ്റ് ബെല്‍റ്റ് അലാറം തടയാന്‍ പൊടിക്കൈ; ‘ക്ലിപ്പി’ന്റെ വില്‍പ്പനക്ക് ക്ലിപ്പിട്ട് സര്‍ക്കാര്‍

കാറുകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുമ്പോള്‍ അലാറം മുഴങ്ങുന്നത് ഒഴിവാക്കാന്‍ ഉപേയാഗിക്കുന്ന ക്ലിപ്പുകളുടെ വില്‍പ്പന തടഞ്ഞ് കേന്ദ്ര ഉപേഭാക്തൃസംരക്ഷണ അതോറിറ്റി (സി.സി.പി.എ.). ആമേസാണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ഷോപ്ക്ലൂസ്, മീഷോ എന്നിങ്ങനെ അഞ്ച് ഇ-കൊേമഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍നിന്ന് ഇത്തരം ഉത്പന്നങ്ങള്‍ നീക്കം ചെയ്യാനും ഉത്തരവിട്ടു.
ഇത്തരം ഉത്പന്നങ്ങളുടെ വിപണനം 2019-ലെ ഉപേഭാക്തൃസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും ഉപേഭാക്താക്കളുടെ ജീവനുതന്നെ ഇത് ഭീഷണിയാകുമെന്നും നിരീക്ഷിച്ചാണ് നടപടി. പുതിയ വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഓര്‍മപ്പെടുത്താന്‍ അലാറം മുഴങ്ങിക്കൊണ്ടിരിക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഇത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഈ പ്രശ്‌നം ഒഴിവാക്കാനാണ് അലാറം മുഴങ്ങാതിരിക്കാന്‍ ഇത്തരം ക്ലിപ്പുകളുടെ ഉപയോഗം തുടങ്ങിയത്.
ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളില്‍ ഇവ സുലഭമായി ലഭിക്കാന്‍ തുടങ്ങിയതോടെ കേന്ദ്ര ഗതാഗത മന്ത്രാലയമാണ് വിഷയം ഉപേഭാക്തൃ സംരക്ഷണ അതോറിറ്റിയുടെ ശ്രദ്ധയില്‍പെടുത്തിയത്. ക്ലിപ്പുകളുപയോഗിച്ച് അലാറം മുഴങ്ങുന്നതു നിര്‍ത്തുകയും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയും ചെയ്യുന്നത് വാഹന ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതില്‍ തടസ്സമുണ്ടാക്കാനിടയുണ്ടെന്ന് സി.പി.പി.എ. മുന്നറിയിപ്പ് നല്‍കുന്നു.
സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചാല്‍ മാത്രമേ അപകടസമയത്ത് കൃത്യമായി എയര്‍ ബാഗുകള്‍ പ്രവര്‍ത്തിക്കൂ. ക്ലിപ്പുകളുപയോഗിച്ച് അലാറം നിര്‍ത്തുന്ന സമയത്ത് അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് വേണമെങ്കില്‍ ക്ലെയിം നിഷേധിക്കാനാകുമെന്നും ചൂണ്ടിക്കാട്ടെപ്പടുന്നു. മാത്രമല്ല, ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പന രാജ്യത്തെ ഉപേഭാക്തൃസംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും സി.സി.പി.എ. വ്യക്തമാക്കി.
ചില കമ്പനികള്‍ സോഡ ഒപ്പണര്‍, സിഗരറ്റ് ലൈറ്റര്‍, എന്നിവയുടെ രൂപത്തില്‍ തിരിച്ചറിയാത്ത വിധമാണ് ഇത്തരം ഉത്പന്നം ലഭ്യമാക്കിയിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച് 2021-ല്‍ റോഡപകടങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുവഴി 16,000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.