പെരുവ ആക്കംമൂല, പാറക്കുണ്ട് മേഖലയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കോളയാട് : പെരുവ ആക്കംമൂല, പാറക്കുണ്ട് ഭാഗങ്ങളിൽ കഴിഞ്ഞ 2 ദിവസം രാത്രിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചു.
ആക്കംമൂല കോളനിയിലെ കെ.ചന്ദ്രികയുടെ 4 തെങ്ങുകൾ മറിച്ചിട്ടു. കെ.ശ്രീദേവിയുടെ ഇരുപത്തി അഞ്ചോളം നേന്ത്രവാഴകൾ, സ്രാമ്പിത്താഴെ വാസുവിന്റെ 5 തെങ്ങുകൾ എന്നിവയും നശിപ്പിച്ചു.
വനപാലകർ ഒരു ഭാഗത്ത് കാവൽ നിന്നെങ്കിലും മറ്റൊരു ഭാഗത്തു കൂടെ ആണ് കാട്ടാനകൾ കൃഷി ഭൂമിയിൽ ഇറങ്ങിയത്.
നേരത്തേ നിരന്തരം കാട്ടാന ശല്യം ഉണ്ടായതിനെ തുടർന്ന് പ്രാദേശികമായി വാച്ചർമാരെ നിയമിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവരെ ഒഴിവാക്കിയെന്നും നിയോഗിക്കപ്പെട്ടവർ എല്ലായിടത്തും എത്തുന്നില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.
കാട്ടാന ശല്യമുള്ള കോളനികളിൽ താൽക്കാലിക വാച്ചർമാരെ ഉടൻ നിയമിക്കണമെന്ന് കോളയാട് പഞ്ചായത്ത് അംഗം റോയ് പൗലോസ് ആവശ്യപ്പെട്ടു.
പകൽ വരുന്ന കാട്ടാനക്കൂട്ടത്തെ നാട്ടുകാർ പടക്കം പൊട്ടിച്ചാണ് തുരത്താറ്. രാത്രി എത്തുന്ന കാട്ടാനക്കൂട്ടത്തെ തുരത്താൻ കഴിയുന്നില്ല.