Kannur
ബീച്ചിൽ രസിക്കാം; പയ്യാമ്പലത്ത് കടലിലെ കുളി സൂക്ഷിച്ചുമതി
കണ്ണൂർ : പയ്യാമ്പലം സഞ്ചാരികളുടെ പ്രിയപ്പെട്ട ബീച്ചാണ്. നിത്യവും അയ്യായിരത്തിലധികം ആളുകൾ ഈ തീരത്തെത്തുന്നു. അവധിദിവസങ്ങളിൽ പതിനായിരത്തോളം ആളുകളും. തിരയും തീരവും കണ്ട് ആസ്വദിച്ചുപോകുന്നവരാണ് പലരും. എന്നാൽ, കടലിൽ കുളിക്കാൻ ഇറങ്ങുന്നവരുമുണ്ട്. സുരക്ഷിതമല്ലാത്ത രീതിയിൽ കടലിൽ കുളിക്കാൻ ഇറങ്ങുന്നത് അപകടത്തിന് വഴിയൊരുക്കാം. അത്തരത്തിൽ കുറച്ച് അപകടങ്ങൾ സമീപകാലത്ത് ഉണ്ടാകുകയും ചെയ്തു. അതിനാൽ ബീച്ചിൽ ഒഴിവുസമയം ആസ്വദിക്കാൻ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
* ബീച്ചിലെ സുരക്ഷാമുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക. ലൈഫ് ഗാർഡുമാരുടെ നിർദേശങ്ങൾ അനുസരിക്കുക.
* നീന്തലിൽ വൈദഗ്ധ്യം ഇല്ലാത്തവർ കടലിൽ കുളിക്കാൻ ഇറങ്ങരുത്.
* നീന്തൽ അറിയാമെന്ന് കരുതുന്നവരാണ് പലരും. എന്നാൽ, 10 മിനിറ്റ് എങ്കിലും തുടർച്ചയായി നീന്താൻ കഴിയുന്നവരായിരിക്കണം. എങ്കിലേ പ്രശ്നസമയത്ത് പിടിച്ചുനിൽക്കാനാകൂ. അല്ലാത്തവർ കടലിൽ ഇറങ്ങരുത്.
* തീരത്തെ നിരോധിത പ്രദേശങ്ങളിൽ പ്രവേശിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കുക.
* പുലിമുട്ടിൽ കയറുമ്പോൾ സൂക്ഷിക്കുക. വീണാൽ കല്ലിൽ തലയടിക്കാൻ സാധ്യതയുണ്ട്. ഈ ഭാഗത്ത് കുളിക്കുന്നതും അപകടമാണ്. ഏതുനിമിഷവും തിരയടിച്ചുകയറാനിടയുമുണ്ട്. പുലിമുട്ടിലെ സെൽഫിയും അപകടമാണ്.
* കടലിലെ, പുലിമുട്ടിലെ സെൽഫിപിടിത്തം ഒഴിവാക്കുക.
* ബീച്ചിൽ കുട്ടികളെ എപ്പോഴും നിരീക്ഷിക്കുക, മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികളെ കടൽവെള്ളത്തിൽ ഇറങ്ങാൻ അനുവദിക്കരുത്.
* കടലിൽ ഇറങ്ങുമ്പോൾ ഫോൺകോളുകളിലേക്കോ ചാറ്റുകളിലേക്കോ ശ്രദ്ധമാറരുത്.
* ബീച്ചിൽ എത്തുന്നവർക്ക് കാൽമുട്ടിനൊപ്പം വെള്ളത്തിൽ കളിക്കാം.
ഇവിടെ കടലിൽ ഏതാണ്ട് 15 മീറ്റർ മാത്രമേ ആഴം കുറഞ്ഞ ഭാഗമുള്ളൂ. നവംബർ മുതൽ മാർച്ച് വരെയുള്ള കാലത്തേ അതും ലഭ്യമാകൂ. ചിലയിടങ്ങളിൽ ചെറിയ മൺതിട്ടകളും കുഴികളും ഇടയ്ക്ക് രൂപപ്പെടും. അതും ശ്രദ്ധിക്കണം. ഏപ്രിലിനുശേഷം കടൽ പ്രക്ഷുബ്ധമാകും. ജൂൺമുതൽ ഒഴുക്ക് ഒരുവശത്തൂടെ വരാൻ സാധ്യത കൂടാറുണ്ട്. ഇത് പെട്ടെന്ന് തിരിച്ചറിയുകയുമില്ല.
Breaking News
കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ
തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്സിൽ മൃതദേഹം കണ്ടത്.
Kannur
കൗൺസലിങ് സൈക്കോളജി കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള കമ്മ്യൂണിറ്റി കോളേജിൽ കൗൺസലിങ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.ആറുമാസമാണ് കാലാവധി. 18-ന് മേൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തിയതി ജനവരി 31. വിവരങ്ങൾക്ക്: www.srccc.in.ഫോൺ: 9446060641, 7510268222.
Kannur
മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും
കണ്ണൂർ: ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണ പകൽ താപനിലയെ അപേക്ഷിച്ച് രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഉയർന്ന താപനില, ഈർപ്പമുള്ള വായു എന്നിവ കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകും.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, ജാഗ്രത പാലിക്കുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു