സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Share our post

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 87.33 ആണ് വിജയശതമാനം. കോവിഡ് കാലത്തിന് മുന്‍പ് 2019-ല്‍ പ്രസിദ്ധീകരിച്ച ഫലത്തേക്കാള്‍ (83.40%) കൂടുതലാണ് ഈ വര്‍ഷത്തെ ഫലമെന്ന് സിബിഎസ്ഇ വ്യക്തമാക്കി. 92.7 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയം.

വിദ്യാര്‍ഥികള്‍ക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും UMANG ആപ്പ് വഴിയും ഫലമറിയാം.

വിദ്യാര്‍ഥികള്‍ക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാന്‍ ഇത്തവണ ഒന്ന്, രണ്ട്, മൂന്ന് ഡിവിഷനുകളായി (ശതമനമനുസരിച്ചുള്ള ഗ്രേഡ്) തിരിക്കുന്നില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. എന്നാല്‍, വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ 0.1 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!