എൻ.സി.സി യൂണിറ്റിന്റെ വാർഷിക പരിശീലന ക്യാമ്പ് ആരംഭിച്ചു

തലശ്ശേരി : വൺ കേരളാ അർട്ടില്ലറി ബാറ്ററി എൻ.സി.സി യൂണിറ്റിന്റെ ഈ വർഷത്തെ ആദ്യത്തെ വാർഷിക പരിശീലന ക്യാമ്പ് തലശ്ശേരി എൻജിനിയറിംഗ് കോളേജിൽ ആരംഭിച്ചു. യൂണിറ്റ് കമാൻഡിംഗ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ രൂപേഷ് ഉദ്ഘാടനം ചെയ്‌തു.
കോളേജ് പ്രിൻസിപ്പാൾ ഡോ.പി.രാജീവ് മുഖ്യാതിഥിയായിരുന്നു. സുബേദാർ മേജർ വി.സി.ശശി അദ്ധ്യക്ഷനായ ചാടങ്ങിൽ ഫസ്റ്റ് ഓഫീസർ പോൾ ജസ്റ്റിൻ നന്ദി പറഞ്ഞു.
മേയ് 19 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ 12 സ്കൂളുകളിലെയും 4 കോളേജുകളിലെയും 600 വിദ്യാർത്ഥികളും 50 എൻ.സി.സി ഉദ്യോഗസ്ഥന്മാരും പങ്കെടുക്കുന്നുണ്ട്.
ആയുധ പരിശീലനം,ഡ്രിൽ, മാപ്പ് റീഡിങ്, സെൽഫ് ഡിഫെൻസ്, ദുരന്ത നിവാരണം, ഫസ്റ്റ് എയ്ഡ് , സേനയിലെ ഉദ്യോഗ സാദ്ധ്യത എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിക്കും.