നെടുങ്കണ്ടം താലൂക്ക് ആസ്പത്രിയില്‍ പോലീസ് ചികിത്സക്കെത്തിച്ചയാള്‍ അക്രമാസക്തനായി

ഇടുക്കി :പോലീസ്ചികിത്സക്കെത്തിച്ച ആള്‍ നെടുങ്കണ്ടം താലൂക്ക് ആസ്പത്രിയില്‍ അക്രമാസക്തനായി. മദ്യപിച്ചു അടിപിടി ഉണ്ടായപ്പോള്‍ ചികിത്സക്ക് എത്തിച്ചയാളാണ് അക്രമാസക്തനായത്.
തുടര്‍ന്ന് കെട്ടിയിട്ട് ചികിത്സ നല്‍കി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ആസ്പത്രിയില്‍ എത്തിച്ചത്. ചികിത്സ വേണ്ടെന്ന് പറഞ്ഞ് ഇയാള്‍ ഇറങ്ങിയോടി.
പോലീസ് കണ്ടെത്തി വീണ്ടും ആസ്പത്രിയില്‍ എത്തിച്ചു. ഈ സമയത്താണ് ആക്രമിക്കാന്‍ ശ്രമിച്ചത്. മദ്യപാനം നിര്‍ത്താന്‍ മരുന്ന് കഴിക്കുന്ന ആളായിരുന്നു. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ ആണ് ആക്രമിക്കാന്‍ ശ്രമിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ കുറച്ചു കാലമായി നെടുങ്കണ്ടത്താണ് താമസം. ഇന്നലെ വൈകുന്നേരം ഇയാള്‍ സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചിരുന്നു.
ഇതിന് ശേഷം സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് വഴിയെ പോയ വാഹനങ്ങളെ കല്ലെറിഞ്ഞു. തുടര്‍ന്ന് വാഹന ഉടമകളും സുഹത്തുക്കളുമായി തര്‍ക്കമുണ്ടാകുകയും അടിപിടിയുണ്ടാകുകയും ചെയ്തു.