ചീഫ് മിനിസ്റ്റേർസ് ഗോൾഡ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റ്: എൻട്രികൾ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ സ്‌കൂൾ തലത്തിലെ അണ്ടർ 17 വിദ്യാർഥികളായ ആൺകുട്ടികൾക്കായി നടത്തുന്ന പ്രഥമ സി.എം ഗോൾഡ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിലേക്കുളള ടീമുകളുടെ എൻട്രികൾ ക്ഷണിച്ചു.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചാണ് ടൂർണമെന്റ് നടക്കുക.
കേരളത്തിലെ 14 ജില്ലകളിൽ നിന്നുളള സ്‌കൂളുകളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
അതത് ജില്ലാ സ്‌പോർട്‌സ് കൗൺസിലുകൾ തിരഞ്ഞെടുക്കുന്ന ടീമിനാണ് പങ്കെടുക്കാനാവുക. ആദ്യ നാല് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് പ്രൈസ്മണി നൽകും.
പങ്കെടുക്കുന്ന ടീമുകളുടെ എൻട്രികൾ മെയ് 15ന് മുമ്പ് കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ sportscouncilkannur@gmail.com എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് +914972700485