ആം ആദ്മി പാർട്ടി കണ്ണൂർ ജില്ലാ ക്യാമ്പ്

Share our post

കണ്ണൂർ: ആം ആദ്മി പാർട്ടിയുടെ ജില്ലാ ക്യാമ്പ് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ 18നു നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടി.ടി സ്റ്റീഫൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 1.30 ന് സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്യും.

പാർട്ടി സംസ്ഥാനസമിതി രൂപം നൽകിയ കർമ്മ പരിപാടികളുടെ നടത്തിപ്പും ചുമതലയും ക്യാമ്പിൽ നിശ്ചയിച്ചു നൽകി പ്രവർത്തകരെ സജീവമാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.സംസ്ഥാനത്തെ 14 ജില്ലകളിലും ഇത്തരം ക്യാമ്പുകൾ നടത്തുന്നുണ്ട്.

യുവാക്കൾ, വനിതകൾ, കർഷക തൊഴിലാളികൾ, പ്രൊഫഷനുകൾ തുടങ്ങിയവരെ പാർട്ടിയുടെ മുഖ്യധാരയിയിലേക്കു കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും.

ആം ആദ്മി പാർട്ടിയുടെ ജില്ലയിലെ മുഴുവൻ പ്രവർത്തകരും ക്യാമ്പിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പി.പി ജയദേവ്, കെ.വി അസീസ് എന്നിവരും സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!