ബി.ജെ.പി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്നു: എം.വി ഗോവിന്ദൻ

Share our post

കണ്ണൂർ: രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്കാണ് ബി.ജെ.പി നയിക്കുന്നതെന്നും അതിനെ പ്രതിരോധിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി എൽ.ഡി.എഫ് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കി മാറ്റാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ഭരണഘടനയെ ഇല്ലാതാക്കി മനുസ്മൃതിയെ പ്രതിഷ്ഠിക്കാനാണ് അവർ ശ്രമിക്കുന്നത്.

അതിനാൽ ബി.ജെ.പിക്കെതിരെ ഒരു ബദൽ ശക്തി ഉയർന്നു വരണം. ദുർബലമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിന് ബി.ജെ.പിയെ പ്രതിരോധിക്കാനാവില്ല.

ഈ സാഹചര്യത്തിൽ ഓരോ സംസ്ഥാനത്തെയും ബി.ജെ.പി വിരുദ്ധ ശക്തികളെല്ലാം തിരഞ്ഞെടുപ്പിൽ ഒരുമിച്ചു നിൽക്കണമെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷനായി. എം.വി ജയരാജൻ, സി.പി ഷൈജൻ, കെ. സുരേശൻ തുടങ്ങിയവർ സംസാരിച്ചു.

കെ.പി സുധാകരൻ സ്വാഗതം പറഞ്ഞു. നാളെ ഇരിക്കൂർ റാലി ആലക്കോട് ജോസ് കെ. മാണിയും 13ന് തളിപ്പറമ്പ് മണ്ഡലം റാലി മയ്യിലിൽ മന്ത്രി പി.എ മുഹമ്മദ് റിയാസും ഉദ്ഘാടനം ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!