Kerala
തെരഞ്ഞെടുപ്പിന്റെ തലേന്ന് എല്ലാ മുസ്‌ലിം സ്ഥാനാർഥികളും പാണക്കാട്ട് ഒത്തുകൂടി സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി -ഫാദർ ടോം ഒലിക്കാരോട്ട്
കോഴിക്കോട്: തെരഞ്ഞെടുപ്പിന്റെ തലേദിവസം കേരളത്തിലെ ഇടത്-വലത് മുന്നണിയുടെ ഭാഗമായ എല്ലാ മുസ്‌ലിം സ്ഥാനാർഥികളും പാണക്കാട് തങ്ങളുടെ വീട്ടിൽ ഒത്തുകൂടിയെന്ന ആരോപണവുമായി ഫാദർ ടോം ഒലിക്കാരോട്ട്.
എസ്.ഡി.പി.ഐക്കാരും മുസ്‌ലിം ലീഗുകാരും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നവരും കെ.ടി ജലീലുമെല്ലാം അതിലുണ്ടായിരുന്നുവെന്നും ഏത് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ചാലും മുസ്‌ലിം സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് തങ്ങൾക്ക് ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
”ഇലക്ഷന്റെ തലേദിവസം, പാണക്കാട് തങ്ങളുടെ വീടാണ് രംഗം. കേരളത്തിൽ മത്സരിക്കുന്ന എല്ലാ മുസ്‌ലിം സ്ഥാനാർഥികളും വൈകീട്ട് തങ്ങളുടെ ചുറ്റും ഇരിപ്പുണ്ട്. അതിൽ എസ്.ഡി.പി.ഐക്കാരനുണ്ട്. പകൽ കണ്ടാൽ വെട്ടിക്കീറുമെന്ന് പറയുന്ന തീവ്ര ചിന്താഗതിക്കാരുണ്ട്. മഹാ മതേതരത്വം പകൽ പറയുന്ന മുസ്‌ലിം ലീഗുകാരുണ്ട്.
ഇടതുപക്ഷത്തെ ചേർന്നു നടക്കുന്ന മതമോ ദൈവമോ ഇല്ലെന്ന് പറഞ്ഞ് ജലീലിനെ പോലുള്ള സ്വതന്ത്രരായ ആളുകളുണ്ട്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നവരുണ്ട്. ഇവരൊക്കെയും ഇലക്ഷന്റെ തലേന്ന് പാണക്കാട് തങ്ങളുടെ വീട്ടിൽ ഒരുമിച്ച് കൂടിയത് ചുമ്മ ചായ കുടിച്ചിട്ട് വർത്താനം പറയാൻ വേണ്ടിയിട്ടല്ല.
എന്തിനാണവർ കൂടിയത്?. ഏത് ടിക്കറ്റിൽ, ഏത് പ്രത്യയശാസ്ത്രത്തിന്റെ ബാനറിൽ നാളെ ഞങ്ങൾ മത്സരിച്ച് ജയിച്ചാലും കൂറ് ഈ സമുദായത്തോടാണ്, മതത്തോടാണ്, വിശ്വാസത്തോടാണ് എന്ന് പറയാനാണ്’ അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
നിങ്ങൾക്ക് സ്വപ്നം കാണാൻ പറ്റുമോ കേരളത്തിലെ ക്രൈസ്തവ സ്ഥാനാർഥികൾ, അത് ഇടതിന്റെയോ വലതിന്റെയോ ബാനറിൽ മത്സരിക്കുന്നവരാകട്ടെ, ഇതുപോലെ താമരശ്ശേരി ബിഷപ്പിന്റെ മുമ്പിൽ ഇലക്ഷന്റെ തലേദിവസം ഇങ്ങനെ കൂടി ഈ രീതിയിൽ പറയുമോ?.
ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ, ക്രിസ്തീയ മൂല്യങ്ങൾ ഈ സമൂഹത്തിൽ നിലനിർത്തുന്നതിൽ ഞങ്ങൾക്ക് ജാഗ്രതയുണ്ടാകുമെന്ന് പറയുന്ന ഒരു രാഷ്ട്രീയ നേതൃത്വത്തെ നിങ്ങൾ എന്നെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ കേരളത്തിൽ?.
അവനവനെക്കുറിച്ച് മാത്രം വിചാരമുള്ളവരും അവനവന്റെ സാമ്രാജ്യം വളർത്തണമെന്ന് മാത്രം വിചാരമുള്ളവരും രാഷ്ട്രീയ മോഹികളായി വന്നത് മുതലാണ് ക്രിസ്ത്യൻ സമുദായത്തിന്റെ മൂല്യങ്ങൾ വിലമതിക്കപ്പെടാതെ പോയത്.
നമുക്കിന്ന് വേണ്ടത് ദൈവരാജ്യത്തിന്റെ ഒരു രാഷ്ട്രീയ ബോധമാണ്. അത് ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന് അന്ധമായി അടിമകളായിട്ടുള്ള രാഷ്ട്രീയ ബോധമല്ല.
കേരള സ്‌റ്റോറി ട്രെയിലർ വന്നപ്പോൾ തൊട്ട് കണ്ണീർവാർക്കുന്ന നേതാക്കളെ നമ്മൾ കണ്ടു. പു.ക.സയുടെ അണിയറകളിൽ ഒരുക്കിയ കക്കുകളി എന്ന കെട്ട നാടകം ഭരണപ്പാർട്ടിയുടെ പിൻബലത്തിൽ പാർട്ടി ഗ്രാമങ്ങൾ തോറും കൊണ്ടുനടന്ന് നമ്മുടെ വിശ്വാസത്തിന്റെ നെഞ്ചത്ത് കളം വരച്ച് അവർ തുള്ളിച്ചാടിയപ്പോൾ ഒരു വലതുപക്ഷക്കാരനും ഇടതുപക്ഷക്കാരനും നൊന്തില്ല.
എന്നാൽ, ഐസിസ് തീവ്രവാദത്തിനും ഇസ്‌ലാമിക ഭീകരതക്കുമെതിരെ കൃത്യമായ പഠനത്തോടെ കേരള സ്റ്റോറി ഇറങ്ങിയപ്പോൾ സതീശന് നൊന്തു, പിണറായിക്ക് ചങ്കിൽ കൊണ്ടു, കുട്ടിസഖാക്കന്മാർക്കും യൂത്തന്മാർക്കുമെല്ലാം നൊന്തത് എന്തുകൊണ്ടാണ്? ഇവിടെ കെട്ടിയാടുന്ന അടിമകളുടെ കെട്ട രാഷ്ട്രീയം കൊണ്ടാണ്.
ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ ഈ ഭൂമിയിൽ കൊണ്ടുവരാൻ വേണ്ടിയാണ് ക്രിസ്ത്യാനികൾ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഒരു ശരാശരി ക്രിസ്ത്യാനിയുടെ മുഖത്തേക്ക് നോക്കിയാലുള്ള ഭാവം പേടിയാണ്.
അരിക്കൊമ്പനെപ്പോലെ നിരവധി കൊമ്പന്മാർ കറങ്ങിനടന്ന മലയോരത്തിന്റെ മണ്ണിൽ വന്ന് താമസിച്ചവരുടെ പിന്മുറക്കാരാണ് നമ്മൾ. അത്തരം ഒറ്റയാന്മാരെയും കൊമ്പന്മാരെയും തിരിച്ച് കാട്ടിൽ കയറ്റിവിടാൻ നെഞ്ചുറപ്പും തണ്ടെല്ലുമുണ്ടായിരുന്നവരുടെ പിന്മുറക്കാരുടെ മനസ്സിലാണ് ഇന്ന് ഭീതി നിറയുന്നത്. നമ്മളെ പൊതിയുന്ന ഭയത്തെ ബഹിഷ്‌കരിച്ച് ഈ സമുദായത്തിന് വേണ്ടി ഉറക്കെ പറയാനും ഒരുമിച്ച് നിൽക്കാനും സാധിക്കണമെന്നും ഫാദർ ടോം പറഞ്ഞു.
Kerala
വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചനും കെ.കെ ഗോപിനാഥനും അറസ്റ്റിൽ
കൽപ്പറ്റ: കോൺഗ്രസ് നേതാക്കളുടെ കോഴ ഇടപാടിൽ കുരുങ്ങി ഡിസിസി വയനാട് ട്രഷറർ എൻ എം .വിജയനും മകൻ ജിജേഷും ജീവനൊടുക്കിയസംഭവവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണക്കേസിൽ വയനാട് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചനും മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥനും അറസ്റ്റിൽ. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ ജാമ്യത്തിൽ വിട്ടു.ചോദ്യം ചെയ്യൽ നടക്കുന്നതിനിടെ ഇവരുടെ വീടുകളിലും ഓഫീസുകളിലുമടക്കം പരിശോധന നടത്തുകയും അനുബന്ധ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എൻഎം വിജയൻറെ ആത്മഹത്യ കുറിപ്പിൽ ഇരുവരുടെയും പേരുണ്ടായിരുന്നു. കൽപ്പറ്റയിലെ ഡിസിസി ഓഫീസും കഴിഞ്ഞദിവസം പൊലീസ് റെയ്ഡ് ചെയ്തിരുന്നു. ഓഫീസ് രേഖകളും കണക്കും മിനുട്സും ഉൾപ്പെടെയുള്ളവ പരിശോധിച്ചു. ബത്തേരിയിൽ നിന്ന് എൻഡി അപ്പച്ചനെയും കൊണ്ട് എത്തിയായിരുന്നു പരിശോധന. ചോദ്യം ചെയ്യലിൽ എൻഎം വിജയൻറെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ സംബന്ധിച്ച വിശദാംശങ്ങളാണ് അപ്പച്ചനോട് പൊലീസ് ചോദിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്‌ണൻ എംഎൽഎയും വ്യാഴം മുതൽ മൂന്നുദിനം കസ്‌റ്റഡിയിൽ പോകണം. രാവിലെ 10 മുതൽ അഞ്ചുവരെ സമയബന്ധിത കസ്‌റ്റഡിയിൽ പൊലീസ് എംഎൽഎയെ ചോദ്യം ചെയ്യും. മൂന്ന് ദിവസം ചോദ്യം ചെയ്യലിന് അന്വേഷകസംഘത്തിന് മുമ്പിൽ ഹാജരാകണമെന്ന കർശന ഉപാധിയോടെയാണ് കേസിൽ എംഎൽഎക്ക് കോടതി മുൻകൂർ ജാമ്യം നൽകിയത്. ആത്മഹത്യാപ്രേരണാക്കേസിൽ പ്രതിയായ എംഎൽഎ ദിവസങ്ങളോളം ഒളിവിലായിരുന്നു.പദവി രാജിവയ്‌ക്കാതെയും കോൺഗ്രസ് നടപടിയെടുക്കാതെയുമാണ് എൻ ഡി അപ്പച്ചൻ ചോദ്യംചെയ്യലിന് വിധേയമാകുന്നത്. രാഷ്‌ട്രീയ ധാർമികത തരിമ്പില്ലെന്ന് ഡിസിസി പ്രസിഡന്റും പാർടിയും അടിവരയിടുകയാണ്. ആത്മഹത്യാ പ്രേരണാക്കേസിൽ എംഎൽഎ ഒന്നും ഡിസിസി പ്രസിഡന്റ് രണ്ടും പ്രതികളായതോടെ ജില്ലയിൽ കോൺഗ്രസിന്റെ മുഖച്ഛായ പൂർണമായും നഷ്ടപ്പെട്ടു.
പാർടിയിൽ പ്രവർത്തകർക്കും ജനങ്ങൾക്കുമുള്ള വിശ്വാസം തകർന്നു. പ്രതിരോധമൊന്നുമില്ലാതെ നേതൃത്വം പ്രതിസന്ധിയുടെ പടുകുഴിയിലായി. ഒരു രാഷ്‌ട്രീയ പാർടിയുടെ ജില്ലാ പ്രസിഡന്റും എംഎൽഎയും ആത്മഹത്യാ പ്രേരണാക്കേസിൽ പ്രതികളാകുന്നത് ജില്ലയിൽ ആദ്യമാണ്. ഇരുവരും രാജിവച്ചൊഴിയണമെന്ന കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിക്കാതെ പദവികളിൽ കടിച്ചുതൂങ്ങുകയാണ്. വർഷങ്ങളായി കോൺഗ്രസ് ജില്ലയിൽ നടത്തുന്ന നിയമനക്കോഴയുടെ ഇരകളായാണ് മുതിർന്ന നേതാവ് എൻ എം വിജയനും മകനും ജീവനൊടുക്കേണ്ടിവന്നത്. വളർത്തി വലുതാക്കിയ മകന്റെ വായിലേക്ക് വിഷം ഒഴിച്ചുകൊടുത്ത് എൻ എം വിജയന് ജീവനൊടുക്കേണ്ടിവന്ന ദുരവസ്ഥയ്‌ക്ക് കാരണക്കാരായവർക്ക് കടുത്തശിക്ഷ നൽകണമെന്നതാണ് കോൺഗ്രസ് പ്രവർത്തകരുടെ വികാരം.
Kerala
കുട്ടികളിൽ ‘വോക്കിങ് ന്യുമോണിയ’ ബാധ കൂടുന്നു; കരുതൽ വേണം
തണുപ്പുള്ള കാലാവസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും കാരണം കുട്ടികളിൽ ‘വോക്കിങ് ന്യുമോണിയ’ ബാധ കൂടുന്നു. ന്യൂമോണിയയുടെ അത്ര തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ ശ്വാസകോശ അണുബാധയാണിത്. തീവ്രമല്ലെങ്കിലും ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.ബാക്ടീരിയയും വൈറസുമാണ് അണുബാധയ്ക്ക് കാരണം. പൊതുവിൽ പ്രകടവും കഠിനവുമായ രോഗലക്ഷണങ്ങൾ ഈ രോഗത്തിനില്ല. ചെറിയ പനി, ചുമ, ശ്വാസംമുട്ട്, ശരീരവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കൂടുതൽ അപകടകരമല്ലാത്ത രോഗമായതിനാലാണ് അസുഖത്തിന് ഈ പേരുവന്നത്.
പുതിയ രോഗമല്ല
കാലങ്ങളായി കണ്ടുവരുന്ന ‘എടിപ്പിക്കൽ ന്യൂമോണിയ’ എന്ന അസുഖത്തെയാണ് സാധാരണയായി ‘വോക്കിങ് ന്യൂമോണിയ’ എന്ന് പറയാറ്. മൈകോപ്ലാസ്മ, ക്ലാമിഡോഫില തുടങ്ങിയ ബാക്ടീരിയകളാണ് ഇത്തരം ന്യൂമോണിയ ഉണ്ടാക്കുന്നത്. ചില വൈറസുകൾ ഉണ്ടാക്കുന്ന ന്യൂമോണിയയും സമാന ലക്ഷണങ്ങൾ കാണിക്കാറുണ്ട്.
ചെറിയ പനി, തലവേദന, ശരീരവേദന, ചുമ, ക്ഷീണം തുടങ്ങി ശ്വാസം മുട്ടൽവരെ ലക്ഷണങ്ങളായി കണ്ടേക്കാം. നേരിട്ടുള്ള പരിശോധനയിലൂടെയാണ് സാധാരണയായി രോഗം സ്ഥിരീകരിച്ച് ചികിത്സ നൽകുന്നത്. രോഗലക്ഷണങ്ങൾ തുടരുകയാണെങ്കിൽ രക്തപരിശോധന, എക്സ്‌റേ എന്നിവയും നിർദേശിക്കാറുണ്ട്.ഡോ. ബിപിൻ കെ.നായർ (ശിശുരോഗ വിദഗ്ധൻ, കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആസ്പത്രി)
Kerala
‘പി.എം വിദ്യാലക്ഷ്മി’, ഉന്നതി വിദ്യാഭ്യാസം നേടാന്‍ കേന്ദ്രത്തിന്‍റെ വിദ്യാഭ്യാസ വായ്പ പദ്ധതി
ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും, നല്ല സ്കോര്‍ ഉണ്ടായിരിക്കണമെന്ന കാര്യത്തില്‍ സംശയമില്ല..എന്നാല്‍ ഇന്നത്തെ കാലത്ത് അത് മാത്രം പോരാ..ഉന്നത വിദ്യാഭ്യാസം നേടാന്‍ സാമ്പത്തിക പിന്‍ബലം കൂടി വേണം. ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും പണമില്ലാത്തതിന്‍റെ പേരില്‍ ഉന്നത വിദ്യാഭ്യാസം ലഭിക്കാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാന്‍ മന്ത്രി വിദ്യാലക്ഷ്മി (പിഎം വിദ്യാലക്ഷ്മി) പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ, എല്ലാ വര്‍ഷവും 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.
പിഎം വിദ്യാലക്ഷ്മി പദ്ധതിയുടെ സവിശേഷതകള്‍
ഈട് രഹിത, ഗ്യാരണ്ടര്‍ രഹിത വിദ്യാഭ്യാസ വായ്പ
വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
7.5 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ നല്‍കും, സര്‍ക്കാര്‍ 75% ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കും.
8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 3% പലിശ സബ്വെന്‍ഷന്‍ പദ്ധതി നല്‍കും.
4.5 ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ പലിശ സബ്സിഡി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയില്‍ നിന്നും വായ്പകള്‍ ലഭിക്കും.
പി.എം വിദ്യാലക്ഷ്മി പദ്ധതിക്കുള്ള യോഗ്യത
മെറിറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളായിരിക്കണം
എല്ലാ വരുമാന ഗ്രൂപ്പുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാം.
കോഴ്സ് ഫീസും അനുബന്ധ ഫീസുകളും അനുസരിച്ചായിരിക്കും വായ്പ തുക. ഇത്തരത്തിലുള്ള വായ്പയ്ക്ക് സര്‍ക്കാര്‍ ഒരു കട്ട്-ഓഫ് തുകയും നിശ്ചയിച്ചിട്ടില്ല.
മാനേജ്മെന്‍റ് ക്വാട്ട ഉള്‍പ്പെടെ ക്വാട്ടയിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പയ്ക്ക് അര്‍ഹതയില്ല.
പി.എം വിദ്യാലക്ഷ്മി പദ്ധതിക്ക് എങ്ങനെ അപേക്ഷിക്കാം?
വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാനുള്ള ഒരു പ്ലാറ്റ്ഫോമായ വിദ്യാലക്ഷ്മി പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
ഒരു അക്കൗണ്ട് സൃഷ്ടിച്ച് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ‘ന്യൂ യൂസര്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക. പേര്, ഇമെയില്‍, വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, മറ്റ് ആവശ്യമായ വിവരങ്ങള്‍ എന്നിവ നല്‍കണം
രജിസ്ട്രേഷന് ശേഷം, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക.
‘ലോണ്‍ ആപ്ലിക്കേഷന്‍ വിഭാഗ’ത്തിലേക്ക് പോയി വായ്പയുടെ തരം തിരഞ്ഞെടുക്കുക.
കോഴ്സിന്‍റെ പേര്, സ്ഥാപനം, മറ്റ് വ്യക്തിഗത വിശദാംശങ്ങള്‍ തുടങ്ങിയ ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക.
വായ്പ ലഭിക്കുന്നതിന് ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ തിരഞ്ഞെടുക്കുക.
അപേക്ഷാ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
അപേക്ഷ സമര്‍പ്പിച്ച ശേഷം, വിദ്യാലക്ഷ്മി പോര്‍ട്ടലില്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുക.
പി.എം വിദ്യാലക്ഷ്മി പദ്ധതിയുടെ പലിശ നിരക്ക്
മറ്റ് വിദ്യാഭ്യാസ വായ്പകള്‍ക്ക് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കിനേക്കാള്‍ കുറവായിരിക്കും പിഎം-വിദ്യാലക്ഷ്മി പദ്ധതി പ്രകാരമുള്ള വായ്പകളുടെ പലിശ. മൊറട്ടോറിയം കാലയളവ് ഒഴികെ, വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് കാലയളവ് 15 വര്‍ഷം വരെയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു