പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കില്ലെന്ന് കെ സുധാകരന്‍
പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കില്ലെന്ന് കെ .സുധാകരന്‍. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ആകുന്നില്ലെന്നും കുറച്ച് നേതാക്കള്‍ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും കെ .സുധാകരന്‍ ലീഡേഴ്‌സ് മീറ്റില്‍ പറഞ്ഞു.
പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
രാഷ്ട്രീയ നയരൂപീകരണ ചര്‍ച്ചകള്‍ക്കായി കെപിസിസിയുടെ ലീഡേഴ്‌സ് മീറ്റിന് വയനാട്ടില്‍ തുടക്കമായി.കെപിസിസി ഭാരവാഹികള്‍, എം.പി.മാര്‍ എം.എല്‍.എമാര്‍ രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍ ഡി.സി.സി പ്രസിഡന്റുമാര്‍ എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്നത്.
വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തലാണ് മുഖ്യ അജണ്ട. രാഷ്ട്രീയ സംഘടനാ വിഷയങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ യോഗത്തില്‍ ഉണ്ടാകും.
പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തേണ്ട പ്രതിഷേധ പരിപാടികള്‍ക്കും ലീഡേഴ്‌സ് മീറ്റ് രൂപം നല്‍കും. ലീഡേഴ്‌സ് മീറ്റില്‍ കെ സുധാകരന്‍ സംഘടനാ രേഖ അവതരിപ്പിച്ചു.