നഗ്നത കാണാന്‍ കണ്ണട; വില ഒരു കോടി; മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

Share our post

ചെന്നൈ: നഗ്നനത കാണാം എന്ന പേരില്‍ വ്യാജ കണ്ണടകള്‍ വിറ്റ് തട്ടിപ്പ് നടത്തിയ വ്യവസായി ഉള്‍പ്പെടെയുള്ള നാല്‍വര്‍ സംഘം പിടിയില്‍ 39-കാരനായ മുന്‍ വ്യവസായിയുടെ നേതൃത്വത്തിലുള്ള സംഘം ഒരു കോടി രൂപ നിരക്കിലാണ് കണ്ണട വില്‍പ്പന നടത്തിയത്.

ബംഗളൂരു സ്വദേശിയായ ആര്‍. സൂര്യയും കൂട്ടാളികളായ ഗുബാബിബിനും പുറമെ മലയാളികളായ ജിത്തു ജയന്‍, എസ്. ഇര്‍ഷാദ് എന്നിവരുമാണ്‌ പിടിയിലായത്. കോടമ്പാക്കത്തെ ഹോട്ടല്‍ മുറിയില്‍നിന്നാണ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

അഞ്ച് ലക്ഷം രൂപ തട്ടിയെന്ന പേരില്‍ ചെന്നൈ സ്വദേശിയായ വ്യാപാരി നല്‍കിയ പരാതിയാണ് അറസ്റ്റിലേക്ക് നയിച്ചത്. പുരാവസ്തുക്കള്‍ വില്‍ക്കാം എന്ന പേരില്‍ സൂര്യ ഇദ്ദേഹത്തെ കബളിപ്പിക്കുകയായിരുന്നു.

സൂര്യ നഗരത്തില്‍ തന്നെയുണ്ടെന്നു മനസിലാക്കിയ വ്യാപാരി നേരിട്ട് ചെന്ന് പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വ്യാജ തോക്ക് ഉപയോഗിച്ച് സൂര്യയും കൂട്ടാളികളും ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ഇതോടെ വ്യാപാരി പോലീസിനെ സമീപിച്ചു.

ഉപഭോക്താക്കളെ വിശ്വസിപ്പിക്കാനായി എങ്ങനെ കണ്ണട പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വീഡിയോ സംഘം തയ്യാറാക്കിയിരുന്നു. ഈ വീഡിയോ കാണിച്ച ശേഷം നേരിട്ടു പരിശോധിക്കാനായി രഹസ്യകേന്ദ്രത്തിലേക്ക് ഉപഭോക്താക്കളെ വിളിച്ചുവരുത്തും.

ഉപഭോക്താക്കള്‍ കണ്ണട ഉപയോഗിക്കുമ്പോള്‍ നഗ്നത കാണാനായി പ്രത്യേകം തയ്യാറാക്കിയ ഇരുട്ടുമുറിയില്‍ പണം നല്‍കി മോഡലുകളെ നഗ്നരാക്കി നിര്‍ത്തുകയാണ് പതിവ്. മൂന്ന് പേരെ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാക്കിയതായി പ്രതികള്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കോടിപതികളായ ബിസിനസുകാരെ ലക്ഷ്യമാക്കിയാണ് പ്രധാനമായും നട്ടിപ്പ് നടത്തിയത്.

ഇവരുടെ പക്കല്‍നിന്ന് ചെമ്പ് പാത്രങ്ങളും നാണയത്തുട്ടുകളും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവ പുരാവസ്തുക്കള്‍ എന്ന പേരില്‍ വിറ്റ് തട്ടിപ്പ് നടത്താനായിരുന്നു പദ്ധതിയെന്നാണ് പോലീസ് നിഗമനം. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!