Local News
പഴശ്ശിരാജ എൻ.എസ്.എസ് കോളജിൽ ഹിന്ദി ഗസ്റ്റ് അധ്യാപക ഒഴിവ്

KELAKAM
വേനലും മഴയും ഒരുപോലെ..; കുടിവെള്ളം തേടി ആറളം ഫാം നിവാസികൾ

കേളകം: കാട്ടാനകൾ നിത്യ ദുരിതം തീർക്കുന്ന ആറളം പുനരധിവാസ മേഖലയിൽ കുടിവെള്ളമില്ലാതെ വലയുന്ന കുടുംബങ്ങൾ ഒരു നിത്യകാഴ്ചയാണ്. വേനലും മഴയും ഇവർക്ക് ഒരു പോലെയാണ്. മഴക്കാലമായാൽ മഴ പെയ്യുമ്പോഴുള്ള ജലം ശേഖരിച്ച് ഉപയോഗിക്കാമെന്നതു മാത്രമാണ് അൽപ്പം ആശ്വാസം. എന്നാൽ, വേനൽക്കാലത്ത് കിലോമീറ്ററുകൾ താണ്ടി വെള്ളം തലയിലേറ്റി കൊണ്ടുവന്നാണ് നിരവധി കുടുംബങ്ങൾ ദാഹമകറ്റുന്നത്.പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്ക് കോട്ടപ്പാറ മേഖലയാണ് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്നത്.
സ്വന്തമായി കിണറില്ലാത്ത നിരവധി വീടുകൾ ഈ മേഖലയിലുണ്ട്. പലരും വീടിന് സമീപത്ത് കുഴികുത്തിയും തോട്ടിൽനിന്ന് വെള്ളം ശേഖരിച്ചുമാണ് ദാഹമകറ്റുന്നത്. ഇപ്പോൾ ഓട്ടോറിക്ഷ പിടിച്ചെത്തി അലക്കാനും കുളിക്കാനും ദൂരെയുള്ള പുഴകളെയാണ് ആശ്രയിക്കുന്നത്.ഈ മേഖലയിൽ വീടുകളിൽ കുറച്ചു വർഷം മുമ്പ് ജലനിധി പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണത്തിനുള്ള നടപടി തുടങ്ങിയെങ്കിലും പൈപ്പുകൾ സ്ഥാപിച്ചതല്ലാതെ മിക്ക വീടുകളിലും ജലമെത്തിയില്ല. ഇപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇവിടങ്ങളിൽ കാണാനുള്ളത്. കുടിവെള്ളക്ഷാമം ദുരിതം തീർക്കുമ്പോൾ കാട്ടാനകളെ പേടിച്ച് രാവും പകലും ഉറക്കം നഷ്ടപ്പെട്ടു കഴിയുകയാണ് കോട്ടപ്പാറ മേഖലയിലുള്ള കുടുംബങ്ങൾ. വേനലിൽ പഞ്ചായത്ത് വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്താറുണ്ടെങ്കിലും റോഡരികിലുള്ള വീട്ടുകാർക്ക് മാത്രമാണ് അതുകൊണ്ടുള്ള ഗുണംലഭിക്കുന്നത്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എന്നും ദുരിതം തന്നെയാണെന്ന് ഇവർ പറയുന്നു.
THALASSERRY
ശരത്കുമാർ വധം പ്രതിക്ക് ജീവപര്യന്തം തടവ്

തലശേരി: കിണറ്റിൽ നിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് അയൽവാസിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ടിറ്റി ജോർജ് ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ലോറി ഡ്രൈവർ തിമിരി ചെക്കിച്ചേരിയിലെ കുളമ്പുകാട്ടിൽ ഹൗസിൽ ശരത്കുമാറിനെ (28) കൊലപ്പെടുത്തിയ കേസിൽ അയൽവാസി പുത്തൻപുരക്കൽ ജോസ് ജോർജ് എന്ന കൊല്ലൻ ജോസിനെ (67)യാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കണം. പിഴയടച്ചാൽ കൊല്ലപ്പെട്ട ശരത്കുമാറിന്റെ മാതാപിതാക്കൾക്ക് അത് നൽകാനും കോടതി വിധിച്ചു. 302 വകുപ്പ് പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. അച്ഛനമ്മമാരായ കുളമ്പുകാട്ടിൽ രാജന്റെയും ശശികലയുടെയും മുന്നിൽവച്ച് 2015 ജനുവരി 27ന് രാത്രി പത്തോടെയാണ് ശരത്കുമാറിനെ പ്രതി കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത്. പ്രതിയുടെ വീട്ടുകിണറ്റിൽനിന്നാണ് ശരത്കുമാറിന്റെ കുടുംബം വീട്ടാവശ്യത്തിനുളള വെള്ളമെടുത്തിരുന്നത്. സംഭവത്തിന് തലേദിവസം വെള്ളമെടുക്കുന്നത് തടയുകയും ഇതുസംബന്ധിച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ കൊലപ്പെടുത്തുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് ജയശ്രീ ഹാജരായി.
MATTANNOOR
കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്ക്: ബുക്കിങ് തുടങ്ങി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസ് ഫുജൈറയിലേക്ക് ടിക്കറ്റ് ബുക്കിങ് തുടങ്ങി. മേയ് 15 മുതൽ പ്രതിദിന സർവീസാണ് നടത്തുക. 12,159 രൂപ മുതലാണ് ബുക്കിങ് തുടങ്ങിയപ്പോഴുള്ള ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും രാത്രി 8.55ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 11.25ന് ഫുജൈറയിൽ എത്തും. തിരിച്ച് പ്രാദേശിക സമയം വെളുപ്പിന് 3.40ന് പുറപ്പെട്ട് രാവിലെ ഒൻപതിന് കണ്ണൂരിൽ എത്തും. ആദ്യമായാണ് കണ്ണൂരിൽ നിന്ന് ഫുജൈറ സർവീസ് ആരംഭിക്കുന്നത്. സമ്മർ ഷെഡ്യൂളിൽ അഞ്ച് വിമാന താവളങ്ങളിലേക്ക് ഇൻഡിഗോ രാജ്യാന്തര സർവീസ് നടത്തും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്