മലപ്പുറം ജില്ലാ സഹകരണ ആസ്പത്രി എട്ടു കേന്ദ്രങ്ങളിൽ പാരാമെഡിക്കൽ കോഴ്‌സുകൾ തുടങ്ങുന്നു

Share our post

പി.എം.എസ്.എ. സ്‌മാരക ജില്ലാ സഹകരണ ആസ്പത്രി ഈ അധ്യയനവർഷം എട്ടുകേന്ദ്രങ്ങളിൽ പാരാമെഡിക്കൽ കോഴ്‌സുകളും മാനേജ്‌മെന്റ് കോഴ്‌സുകളും തുടങ്ങുന്നു. മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസുമായി ചേർന്നാണു പദ്ധതി.

ഇതിനുപുറമെ ദേശീയ നൈപുണ്യ വികസന കോർപറേഷനുമായി സഹകരിച്ച് നാല്, ആറ്, ഒൻപത്‌ മാസം നീളുന്ന സർട്ടിഫിക്കറ്റ് കോഴ്‌സുകളും തുടങ്ങുന്നുണ്ട്. കോട്ടയ്ക്കൽ-എടരിക്കോട്, എടപ്പാൾ, അരീക്കോട്, വണ്ടൂർ, വളാഞ്ചേരി, നിലമ്പൂർ, പെരിന്തൽമണ്ണ, തൂവ്വൂർ എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങൾ.

അൻപതു കുട്ടികൾക്കാണ് ഒരു കേന്ദ്രത്തിൽ പ്രവേശനം. പ്രാക്ടിക്കലിന് ജില്ലാ സഹകരണ ആശുപത്രിയിൽ സൗകര്യമൊരുക്കും. ഇരുപതുശതമാനം സീറ്റിൽ പാവങ്ങൾക്ക് സീറ്റിളവ് നൽകും.

മെഡിക്കൽ ഇമേജിങ് ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, മെഡിക്കൽ ലാബ് ടെക്നോളജി, പേഷ്യന്റ് കെയർ മാനേജ്‌മെന്റ്, കമ്യൂണിറ്റി മെഡിക്കൽ സർവീസ് ആൻഡ്‌ എസൻഷ്യൽ ഡ്രഗ്‌സ്, എമർജൻസി മെഡിക്കൽ ടെക്നോളജി, ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി എന്നിവയാണ് പാരമെഡിക്കൽ കോഴ്‌സുകൾ. മൂന്നുവർഷമാണ് കാലാവധി. ആറുമാസം ഇന്റേൺഷിപ്പുമുണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!