സഹകരണ ബാങ്കുകളില്‍ ജൂനിയര്‍ ക്ലാര്‍ക്ക്,ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍..; ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് കേരള സംസ്ഥാന സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 156 ഒഴിവാണുള്ളത്. ഇതില്‍ 137 ഒഴിവ് ജൂനിയര്‍ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ്.
സെക്രട്ടറി-5, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-5, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍-2, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-5, ടൈപ്പിസ്റ്റ്-2 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. ജൂണ്‍ 23 (വൈകീട്ട് 5 മണി) വരെ അപേക്ഷ സ്വീകരിക്കും.
നിയമന രീതി: നേരിട്ടുള്ള നിയമനം. പരീക്ഷാ ബോര്‍ഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group
പ്രായം: 1/1/2023ല്‍ 18-40 വയസ്സ്. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ് അനുവദിക്കും. കൂടാതെ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന വ്യക്തിക്കോ അവരുടെ അപ്രകാരമുള്ള മുതിര്‍ന്ന അംഗം മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനംചെയ്യപ്പെട്ടവരുടെ കുട്ടികള്‍ക്കോ ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവും മറ്റ് പിന്നാക്കവിഭാഗത്തിനും വിമുക്തഭടന്‍മാര്‍ക്കും പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും (EWS) മൂന്നുവര്‍ഷത്തെ ഇളവും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെ ഇളവും വിധവകള്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവും ലഭിക്കുന്നതാണ്.
പരീക്ഷ: സഹകരണപരീക്ഷാ ബോര്‍ഡ് നടത്തുന്ന OMR പരീക്ഷ 80 മാര്‍ക്കിനാണ്. ഒരു സംഘം/ ബാങ്കിന്റെ യോഗ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥിക്ക് പ്രസ്തുത സംഘത്തിലെ അഭിമുഖം പരമാവധി 15 മാര്‍ക്കിനായിരിക്കും. അഭിമുഖത്തിന് ഹാജരായാല്‍ മിനിമം 3 മാര്‍ക്ക് ലഭിക്കും. ബാക്കി 12 മാര്‍ക്ക് അഭിമുഖത്തിന്റെ പ്രകടനത്തിനാണ്.
ഫീസ്: ഒന്നില്‍ കൂടുതല്‍ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കാം. പൊതുവിഭാഗക്കാര്‍ക്കും വയസ്സിളവ് ലഭിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും (സഹകരണ ചട്ടം 183 (1)) പ്രകാരം ഒരു സംഘം/ബാങ്കിന് 150 രൂപയും തുടര്‍ന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാഫീസായി അടയ്ക്കണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് അപേക്ഷയിലെ ഒരു സംഘം/ബാങ്കിന് 50 രൂപയും തുടര്‍ന്നുള്ള ഒരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി അടയ്ക്കണം. ഒന്നില്‍ കൂടുതല്‍ സംഘം/ബാങ്കിലേക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാഫോമും ഒരു ചലാന്‍/ ഡിമാന്‍ഡ് ഡ്രാഫ്റ്റും മാത്രമേ സമര്‍പ്പിക്കേണ്ടതുള്ളൂ.
അപേക്ഷാഫീസ് ഫെഡറല്‍ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ ചലാന്‍വഴി നേരിട്ട് അടയ്ക്കാവുന്നതാണ്. ചലാന്‍ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ അപേക്ഷാഫോമിനൊപ്പം ലഭ്യമാണ്.
അല്ലെങ്കില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളില്‍നിന്ന് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് സെക്രട്ടറിയുടെപേരില്‍ തിരുവനന്തപുരത്ത് ക്രോസ്‌ചെയ്ത് CTS പ്രകാരം മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാഫീസായി സ്വീകരിക്കുകയുള്ളൂ.
അക്കൗണ്ടില്‍ പണമടച്ചതിന്റെ ചലാന്‍ രസീത്/ ഡിമാന്‍ഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കംചെയ്തിരിക്കേണ്ടതും ആ വിവരം അപേക്ഷയില്‍ പ്രത്യേകം കാണിച്ചിരിക്കേണ്ടതുമാണ് വിജ്ഞാപനത്തീയതിക്കുശേഷം എടുക്കുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാത്രമേ അതത് പരീക്ഷയ്ക്കായി ഫീസിനത്തില്‍ പരിഗണിക്കുകയുള്ളൂ.
അപേക്ഷ: വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ www.keralacseb.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയും അനുബന്ധങ്ങളും ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള മാതൃകയില്‍തന്നെ 23.05.2023-ന് വൈകുന്നേരം 5 മണിക്കുമുന്‍പായി സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡില്‍ ലഭിക്കേണ്ടതാണ്.
അപേക്ഷാഫോമും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളും സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാതൃകയില്‍തന്നെ സമര്‍പ്പിക്കണം. അല്ലാത്തപക്ഷം മറ്റൊരു അറിയിപ്പും കൂടാതെതന്നെ അപേക്ഷ നിരസിക്കും.
നിരസിക്കപ്പെടുന്ന അപേക്ഷകളുടെ ഫീസ് തിരികെ നല്‍കുന്നതല്ല.ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകള്‍ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. വിലാസം: സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം-695001.