ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, അമ്മയെ കൊല്ലുമെന്ന് ഭീഷണി; 66-കാരന്‍ അറസ്റ്റില്‍

ശ്രീകൃഷ്ണപുരം (പാലക്കാട്): പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ 66-കാരനെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റുചെയ്തു.
കടമ്പഴിപ്പുറം ആലംകുളം വീട്ടില്‍ ഹംസയെയാണ് അറസ്റ്റുചെയ്തത്.2021 ഒക്ടോബര്‍ മുതല്‍ പ്രതി കുട്ടിയെ പലതവണ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
പ്രതിയുടെ കടമ്പഴിപ്പുറത്തെ വീട്ടില്‍വെച്ചായിരുന്നു പീഡനം. വിവരം പുറത്തുപറഞ്ഞാല്‍ കുട്ടിയുടെ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി എസ്.എച്ച്.ഒ. കെ.എം. ബിനീഷ് പറഞ്ഞു