Kerala
രക്ഷിതാക്കളുടെ ആ ടെൻഷന് വിട, ഈ അദ്ധ്യയന വർഷം മുതൽ സ്കൂളിന് മുന്നിലും പിന്നിലും മാറ്റം കാണാം

തിരുവനന്തപുരം: ലഹരിവിപത്തിൽ നിന്ന് സ്കൂൾ കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി നഗരത്തിലെ വിദ്യാലയങ്ങളും പരിസരങ്ങളും ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലാക്കും.
സിറ്റി പൊലീസ് സ്കൂളുകളുടെയും പി.ടി.എ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അവലംബിക്കുന്നത്. നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലെയും എസ്.എച്ച്.ഒ മാർ ഓരോ വിദ്യാലയത്തിലേയും പ്രഥമ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളെയും നേരിൽ കണ്ട് ലഹരിമാഫിയ ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുട്ടികളുടെ വിവരം ശേഖരിക്കും. ഇവരെ സ്കൂൾ തുറക്കുന്നതിന് മുമ്പും പിമ്പും രഹസ്യമായി നിരീക്ഷിക്കും.
സ്കൂളിലേക്കും തിരികെയുമുള്ള വഴികളിൽ ഇവരുടെ ചങ്ങാത്തവും കൂട്ടുകെട്ടും പൊലീസിന്റെ ചാരക്കണ്ണുകൾ പിന്തുടരും.ക്ളാസ് കട്ട് ചെയ്ത് കറങ്ങാനിറങ്ങുന്ന കുട്ടികളെയും ഇനി മുതൽ കൈയോടെ പൊക്കാനാണ് പദ്ധതി. ക്ളാസുകളിലെ ഹാജർ ദിവസവും വിലയിരുത്തി ക്ളാസിലെത്താതിരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുമായി സ്കൂൾ അധികൃതരും പൊലീസും ബന്ധപ്പെടും.
വീട്ടുകാരുടെ അറിവോടെയല്ല കുട്ടി സ്കൂളിലെത്താതിരുന്നതെങ്കിൽ കുട്ടി എവിടെയായിരുന്നുവെന്നും ആരാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്നുമുൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കും. കുറ്റക്കാർക്കെതിരെ പോക്സോ നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കും. സ്കൂൾ – കോളേജ് പരിസരങ്ങളിലെ കാമറകൾ പ്രത്യേകമായി നിരീക്ഷിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
കാമറകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാൻ എസ്.എച്ച്.ഒ മാർക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. പെൺകുട്ടികളെ തിരിച്ചറിയാത്തവിധം തലയിൽ ഷാളിട്ട് മൂടിയും ഹെൽമെറ്റ് ധരിപ്പിച്ചും ബൈക്കിൽ ചുറ്റാൻ കൊണ്ടുപോകുന്ന വിരുതന്മാരുടെ വാഹനങ്ങൾ പ്രത്യേകം നിരീക്ഷിക്കും.
ഇത്തരം വാഹനങ്ങളുടെ നമ്പർ ശേഖരിച്ചശേഷം ബൈക്ക് ഉപയോഗിച്ച ആളെപ്പറ്റിയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാകും നടപടി.പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ അവരുടെ വീട്ടുകാരുടെ അറിവോടെയല്ല കൂട്ടിക്കൊണ്ടുപോയതെങ്കിൽ അത്തരം വാഹനങ്ങൾ പിടിച്ചെടുക്കുകയും കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളാനുമാണ് തീരുമാനം.
എക്സൈസ്, എസ്.പി.സി, സ്കൂളുകളിലെ നാർക്കോ ക്ളബ്ബുകൾ തുടങ്ങിയവയുടെ സഹകരണവും ഇത്തരം നടപടികൾക്ക് ഉറപ്പാക്കും. അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി നഗരത്തിലെ റസി. അസോസിയേഷനുകളുടെ യോഗം വിളിച്ച് അവരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കാനും നീക്കമുണ്ട്.
Kerala
കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇടിമിന്നൽ അപകടകാരികയതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Kerala
ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

കോഴിക്കോട്: കുറ്റ്യാടി ബൈപാസ് പ്രവൃത്തിക്കായി ഭൂമി വിട്ടുനല്‍കിയ 20 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. ഒന്നാംഘട്ട നഷ്ടപരിഹാര തുകയായ 4,64,68,273 രൂപയാണ് ഉടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുകയും കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ മുഖേന തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയുമായിരുന്നു. ബാക്കി ഭൂവുടമകളുടെ നഷ്ടപരിഹാരത്തുകയും അടുത്ത ദിവസങ്ങളില്‍ കൈമാറും. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ശരാശരി ആറ് മീറ്റര്‍ മാത്രമുണ്ടായിരുന്ന റോഡാണ് 12 മീറ്ററില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നത്. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ കുറ്റ്യാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമാകും.
Kerala
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകുന്നേരം 5:30 വരെ ഒരു മീറ്റർ മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്