എപ്പോഴും അസുഖങ്ങളാണോ; പതിവാക്കാം ഈ പാനീയങ്ങള്‍

വേനല്‍ച്ചൂട് ഇടയ്ക്കുള്ള മഴയുമെല്ലാം അസുഖങ്ങളെ വിളിച്ചു വരുത്തുകയാണ്. രോഗപ്രതിരോധശേഷി കുറയുന്നതും അസുഖങ്ങളെ ക്ഷണിച്ചുവരുത്തും. രോഗപ്രതിരോധശേഷി നിര്‍ണയിക്കുന്നതില്‍ ഭക്ഷണത്തിന് വലിയ സ്ഥാനമാണുള്ളത്.
നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തെ സംരംക്ഷിക്കുന്നത്.പ്രത്യേകിച്ച്, ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കും. എന്നാല്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ അറിഞ്ഞുവെക്കാം.
നാരങ്ങ എല്ലായിടത്തും വേഗത്തില്‍ കിട്ടുന്ന ഒന്നാണ്. ദിവസവും നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കണം. . വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
ചൂടുകാലത്ത് ഏറ്റവും പ്രധാനമായും കുടിച്ചിരിക്കേണ്ട ഒന്നാണ് ഇളനീര്‍. പൊട്ടാസ്യവും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഇവ കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കും. കൂടാതെ ശരീരത്തെ തണുപ്പിക്കുകയും ചെയ്യും.
ചായയും കോഫിയുമെല്ലാം പറ്റുമെങ്കില്‍ പൂര്‍ണമായും ഒഴിവാക്കണം, പകരം ഗ്രീന്‍ ടീ കുടിക്കുന്നത് പതിവാക്കാം. ആന്റി ഓക്‌സിഡന്റുകളും മറ്റും അടങ്ങിയ ഗ്രീന്‍ ടീ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഒന്നാണ്.
പാലില്‍ മഞ്ഞളിട്ട് കുടിക്കുന്നതും ഗുണം ചെയ്യും. പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബാക്ടീരിയല്‍-ഫംഗല്‍- വൈറല്‍ അണുബാധകള്‍ പ്രതിരോധിക്കുന്നതിനുമെല്ലാം ഇവ സഹായിക്കും.
ബെറി കൊണ്ടുള്ള സ്മൂത്തിയും ഇനി പതിവാക്കാം. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്പ്‌ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങള്‍. അതിനാല്‍ ഇവ കൊണ്ടുള്ള സ്മൂത്തി തയ്യാറാക്കി കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക