കുനിത്തല- വായന്നൂര്‍ റോഡ് അറ്റകുറ്റ പണി നടത്താനാവശ്യപ്പെട്ട് കുനിത്തല സ്വാശ്രയ സംഘം പഞ്ചായത്തിൽ നിവേദനം നല്‍കി

പേരാവൂർ : കുനിത്തല- വായന്നൂര്‍ റോഡ് മഴക്ക് മുമ്പേ താത്ക്കാലികമായി പാച്ച് വര്‍ക്ക് നടത്തണമെന്നാവശ്യപ്പെട്ട്
കുനിത്തല സ്വാശ്രയ സംഘം പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി.
കുനിത്തല- വായന്നൂര്‍ റോഡില്‍ പേരാവൂര്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ ഓവുചാലുകൾ ഉണ്ടാക്കാനും പി.എം.ജി.എസ്.വൈ പദ്ധതിയില്‍ റോഡ് നവീകരിച്ച് യാത്രാക്ലേശം പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കുനിത്തല അങ്കണവാടിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നും അങ്കണവാടി റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്നും ആയുര്‍വേദ ആസ്പത്രിയിലേക്ക് ഓട്ടോറിക്ഷ പ്രവേശിക്കാനുള്ള റോഡ് സൗകര്യം ഒരുക്കണമെന്നും കുനിത്തല സ്വാശ്രയ സംഘം പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് നൽകിയ നിവേദനത്തിൽ പറയുന്നു.
സംഘം പ്രസിഡന്റ് എം. കെ.അനില്‍ കുമാര്‍,വൈസ് പ്രസിഡന്റ് സി.മനോജ്,സതീശന്‍ തുടങ്ങിയവരാണ് നിവേദനം നല്‍കിയത്.