നുവാൽസിൽ രജിസ്ട്രാർ തസ്തിക; ഇപ്പോൾ അപേക്ഷിക്കാം

Share our post

ദേശീയ നിയമ സർവകലാശായായ കളമശ്ശേരിയിലെ നുവാൽസിൽ രജിസ്ട്രാറുടെ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം ആയിരിക്കും . യു ജി സി സ്കെയിൽ അനുസരിച്ചായിരിക്കും ശമ്പളം.

അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 48 വയസ്സ്. നിയമത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും അസി. പ്രൊഫസർ തസ്തികയിൽ ചുരുങ്ങിയത് 15 വർഷത്തെ പ്രവൃത്തി പരിചയം അഥവാ ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിൽ എട്ടു വർഷത്തിൽ കുറയാത്ത ഭരണ പരിചയം ആണ് അപേക്ഷകർക്ക് വേണ്ട യോഗ്യത .

നാല് വർഷത്തേക്കുള്ള കാലാവധി അഥവാ അപേക്ഷകർ 56 വയസ്സ് തികയുന്നതു വരെയായിരിക്കും നിയമനം. നിർദ്ദിഷ്ട അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും നുവാൽസ് വെബ്സൈറ്റിൽ (www.nuals.ac.in) ഉണ്ട് . പൂരിപ്പിച്ച അപേക്ഷകൾ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് ലഭിച്ചിരിക്കേണ്ട അവസാന തിയ്യതി 2023 മേയ് 31 .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!