അസഭ്യം, മോശംപെരുമാറ്റം; അതിക്രമത്തിനിരയായത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭാര്യ

തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ വീണ്ടും സ്ത്രീക്ക് നേരേ അതിക്രമം. പാറ്റൂര്‍ മൂലവിളാകം ജങ്ഷനില്‍വെച്ചാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് നേരേ അതിക്രമമുണ്ടായത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ബൈക്കിലെത്തിയ ആള്‍ കാല്‍നട യാത്രക്കാരിയെ അസഭ്യം പറഞ്ഞെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരുമാസം മുന്‍പും പാറ്റൂരില്‍ വീട്ടമ്മയ്ക്ക് നേരേ ആക്രമണം നടന്നിരുന്നു. ഈ കേസിലെ പ്രതിയെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല.