പടക്കം സൂക്ഷിച്ചിരുന്ന വീട്ടില്‍ സ്‌ഫോടനം, വീട് തകര്‍ന്നു

പാലക്കാട്: കേരളശേരി കാവിന് സമീപം പടക്കം സൂക്ഷിച്ചിരുന്ന വീട്ടിൽ സ്ഫോടനം. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം.
കേരളശേരി കാവിൽ അബ്ദുൾ റസ്സാക്കിന്റെ വീടാണ് തകർന്നത്. സ്ഫോടനത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു.
വീട്ടിൽ നിന്നും മാംസാവിശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് വിവരം. നിലവിൽ പോലീസിന്റെയും ഫോറെൻസിക് ഉദ്യോഗസ്ഥരുടെയും പരിശോധന സ്ഥലത്ത് പുരോഗമിക്കുകയാണ്.
അബ്ദുൾ റസ്സാക്കിന്റെ ഭാര്യ സ്ഫോടന സമയത്ത് അയൽവീട്ടിലായതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.