Local News
വന്യമൃഗ ശല്യം പരിഹരിക്കാന്‍ വിദഗ്ധ പാനല്‍ രൂപീകരിക്കുമെന്ന് വനം മന്ത്രി എ .കെ ശശീന്ദ്രന്‍

വന്യമൃഗ ശല്യം പരിഹരിക്കാന്‍ വിദഗ്ധ പാനല്‍ രൂപീകരിക്കുമെന്ന് വനം മന്ത്രി എ .കെ ശശീന്ദ്രന്‍. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. തീവ്രനിലപാട് ഉള്ളവര്‍ പാനലില്‍ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉടന്‍ ഉന്നതല ചര്‍ച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി,.
രണ്ട് ദിവസം മുമ്പാണ് അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ടത്.
എന്നാല്‍ ഇതോടെ ചിന്നക്കനാലിലെ കാട്ടാന ആക്രമണം കുറഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെ ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയാക്രമണം ഉണ്ടായി.
പുലര്‍ച്ചെ അഞ്ച് മണിയോടെ ചക്കക്കൊമ്പനടങ്ങിയ കൂട്ടം ഇറങ്ങുകയും ഷെഡ് തകര്‍ക്കുകയും ചെയ്തു. ഷെഡില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
PERAVOOR
പേരാവൂരിൽ ജലസ്രോതസ്സിലേക്ക് മാലിന്യം ഒഴുക്കിയതിന് നിരവധി സ്ഥാപനങ്ങൾക്ക് പിഴ

പേരാവൂർ: സ്ഥാപനങ്ങളിലെ മാലിന്യം പൊതു ഓടയിലൂടെ തോടിലേക്ക് ഒഴുക്കിയതിന് പേരാവൂരിലെ നിരവധി സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് പിഴയിടുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. മലിന ജലം ഓടയിലേക്ക് ഒഴുക്കിയതിന് ടൗണിലെ നാലു ഹോട്ടലുകൾക്ക് കാൽ ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് രണ്ട് സ്ഥാപനങ്ങൾക്ക് രണ്ടായിരം രൂപ വീതവും പിഴയിട്ടു. മാലിന്യ സംസ്‌കരണം കൃത്യമായി ഒരുക്കാത്തതിന് മൂന്ന് മീൻ കടകൾ രണ്ട് കോഴിക്കടകൾ, മൂന്ന് തട്ട് കടകൾ, ബ്യൂട്ടി പാർലർ, ബേക്കറി, ഹോട്ടൽ എന്നിവക്ക് മുന്നറിയിപ്പ് നോട്ടീസും നല്കി. പേരാവൂർ പഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ ഇടപെടലാണ് ജലസ്രോതസ്സിലേക്ക് മലിനജലം ഒഴുക്കിയവർക്കെതിരെ കർശന നടപടിയുണ്ടാവാൻ കാരണം. തോടിലും ടൗണിലേക്ക് കുടിവെള്ളം സംഭരിക്കുന്ന കാഞ്ഞിരപ്പുഴയിലേക്കും മലിന ജലം ഒഴുക്കുന്നതിനെതിരെ ന്യൂസ് ഹണ്ട് വാർത്ത നല്കിയിരുന്നു. ടൗണിലെ മാലിന്യം ഒഴുകിയെത്തി പകർച്ച വ്യാധികളും കൊതുകുശല്യവുമുണ്ടാവുന്നതിൽ ടൗൺ പരിസരത്തെ വീട്ടുകാരും മുള്ളേരിക്കൽ നിവാസികളും പരാതിയുമായി രംഗത്തെത്തിയിരുന്നു.
THALASSERRY
നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ വ്യാപാരിയെ പിടികൂടി പോലീസിന് കൈമാറി ഡി.വൈ.എഫ്.ഐ

മാഹി: പന്തക്കലിലെ മാക്കുനി പാണ്ടിവയലിൽ കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ ഡി.വൈ.എഫ്.ഐ സ്ക്വാഡ് പിടികൂടി. പിടികൂടിയ ഉത്പന്നങ്ങളും വ്യാപാരിയേയും പള്ളൂർ പോലീസിൽ ഏൽപ്പിച്ചു. പ്രദേശത്തെ നിരവധി കടകളിൽ ലഹരി ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മൂലക്കടവ് ഭാഗത്ത് പ്രതിഷേധ മാർച്ചും പ്രതിഷേധ സദസും സംഘടിപ്പിച്ചിരുന്നു. ലഹരി വിൽപന ഉപേക്ഷിക്കാതെ വിൽപ്പന തുടരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ പള്ളൂർ, പൊന്ന്യം മേഖലാ കമ്മിറ്റി പ്രവർത്തകർ ഇടപെടുകയായിരുന്നു. ഡി.വൈ.എഫ്.ഐ പള്ളൂർ മേഖലാ സെക്രട്ടറി ടി.കെ.രാഗേഷ്, പൊന്ന്യം മേഖലാ സെക്രട്ടറി കെ. റിനീഷ് എന്നിവർ നേതൃത്വം നൽകി. ഇനിയും ലഹരി വിൽപ്പന തുടർന്നാൽ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് വ്യാപാരികൾക്ക് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി.
THALASSERRY
രോഗം ഭേദമായി; രോഗിയുടെ ബന്ധുക്കൾ ആസ്പത്രിക്ക് ഉപകരണങ്ങൾ കൈമാറി

മാഹി: പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ഡയബറ്റിക്ക് ഫൂട്ട് അൾസറുമായെത്തിയ 68 കാരിക്ക് ഒരാഴ്ചക്കകം അസുഖം ഭേദമായി .ഇതേ തുടർന്ന് രോഗിയുടെ ബന്ധുക്കൾ പള്ളൂർ ആശുപത്രിക്ക് സൗജന്യമായി രണ്ട് വീൽ ചെയറും മൂന്ന് വാക്കേഴ്സും കൈമാറി. പയ്യന്നൂർ കുഞ്ഞിമംഗലം ഫാത്തിമ മൻസിലിൽ കുഞ്ഞയിശു ആണ് കഴിഞ്ഞ 12 ന് രോഗ ചികിത്സയക്കായി പള്ളൂർ ആശുപത്രിയിൽ എത്തിയത്. ഡയബറ്റിക് ഫൂട്ട് അൾസർ ചികിത്സാ വിദഗ്ധൻ കൂടിയായ ജനറൽ ഫിസിഷ്യൻ ഡോ. ടി.പി പ്രകാശൻ്റെ ഒരാഴ്ച നീണ്ട ചികിത്സയെ തുടർന്നാണ് രോഗം ഭേദമായി കഴിഞ്ഞ ദിവസം കുഞ്ഞായിശു ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായത്. പള്ളൂർ ആശുപത്രി ജീവനക്കാരോടും ഡോക്ടർ ടി.പി പ്രകാശിനോടുമുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ടാണ് ഇവരുടെ ഭർത്താവ് മുഹമ്മദ് ആശുപത്രിക്ക് ഉപകരണങ്ങൾ കൈമാറിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്