ഫോര്‍ട്ട് കൊച്ചി കാണാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പണം കവര്‍ന്നു; നാലുപേര്‍ പിടിയില്‍

ഫോര്‍ട്ട്കൊച്ചി: പാലക്കാടുനിന്ന് ഫോര്‍ട്ട്കൊച്ചി കാണാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികളില്‍നിന്ന് പണം കവര്‍ന്ന കേസില്‍ മട്ടാഞ്ചേരി സ്വദേശികളായ നാലുപേര്‍ പിടിയില്‍.
പള്ളുരുത്തി നമ്പ്യാപുരം തറേപ്പറമ്പ് വീട്ടില്‍ അഫ്ത്താബ് (18), ഫോര്‍ട്ട്കൊച്ചി കല്‍വത്തിയില്‍ മുനാസ് (18) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുമാണ് പിടിയിലായത്.
ഫോര്‍ട്ട്കൊച്ചി എസ്.ഐ. കെ.ആര്‍. രൂപേഷിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ. സെബാസ്റ്റ്യന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ കെ.എസ്. മധു, എം.ജി. സിനീഷ്, മനോജ്, സിവില്‍ പോലീസ് ഓഫീസര്‍ എം.എ. ജോണ്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ഒന്നാം പ്രതി അഫ്ത്താബ് മയക്കുമരുന്ന് കൈവശംവെച്ച കേസിലും മോഷണക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഒരാള്‍ ഒളിവിലാണ്.