Connect with us

Kannur

പ്രധാന ബീച്ചുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണം: ജില്ലാ വികസന സമിതി യോഗം

Published

on

Share our post

ജില്ലയിലെ പ്രധാന ബീച്ചുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗം.

രാമചന്ദ്രൻ കടന്നപ്പള്ളി എം .എൽ .എയാണ് യോഗത്തിൽ ഈ വിഷയം ഉന്നയിച്ചത്. ഭരണാനുമതിയായ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ ക്വാറി ഉൽപന്നങ്ങളുടെ വില ഏകീകരിക്കണമെന്നും ക്വാറി മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്നും കെ .പി മോഹനൻ എം .എൽ .എ ആവശ്യപ്പെട്ടു.

ആലക്കോട് -പൂരക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിനടുത്ത് കരസംരക്ഷണത്തിനായി 1.05 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സാമ്പത്തികാനുമതിക്ക് സമർപ്പിച്ചതായി മൈനർ ഇറിഗേഷൻ എക്‌സി.എഞ്ചിനീയർ അറിയിച്ചു. വിജിൻ എം എൽ എ യുടെ യോഗ നിർദ്ദേശത്തെ തുടർന്നാണിത്.

കവ്വായി ബോട്ട് ജെട്ടി നിർമ്മാണ ഭാഗമായി ഡ്രെഡ്ജ് ചെയ്ത മണൽ ലേലം ചെയ്ത് നീക്കന്നതിന് റീ ടെണ്ടർ വെച്ചതായി ഇൻലാന്റ് നാവിഗേഷൻ എക്‌സി. എഞ്ചിനീയർ അറിയിച്ചു. ടി ഐ മധുസൂദനൻ എം എൽ എ യുടെ യോഗ നിർദ്ദേശത്തെ തുടർന്നാണിത്.

പയ്യന്നൂർ നഗരസഭാ കുടിവെള്ള പദ്ധതിയുടെ കിണർ നിർമ്മാണവുമായി ബന്ധപ്പെട്ട് കെ ഐ ഐ ഡി സി എക്‌സി. എഞ്ചിനീയർ, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ, മൈനർ ഇറിഗേഷൻ എക്‌സി. എഞ്ചിനീയർ, പയ്യന്നൂർ നഗരസഭാ സെക്രട്ടറി എന്നിവരുടെ സംയുക്ത യോഗം ചേർന്ന് ധാരണയിലെത്താൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർദ്ദേശം നൽകി.

തളിപ്പറമ്പ് മണ്ഡലത്തിലെ ചപ്പാരപ്പടവ് പഞ്ചായത്തിലെ തടിക്കടവ് ഹയർ സെക്കണ്ടറി സ്‌കൂൾ, പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി ഹൈസ്‌കൂൾ, കുറ്റിയാട്ടൂർ പഞ്ചായത്തിലെ ചുട്ടകപ്പാറ ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരുന്നതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേനെ തടിക്കടവ്, കുറ്റ്യേരി സ്‌കൂളുകൾക്ക് ഓരോ കോടി രൂപയും ചട്ടുകപ്പാറ സ്‌കൂളിന് 1.30 കോടി രൂപയുമാണ് അനുവദിച്ചത്. പണം അനുവദിച്ച് വർഷമൊന്നായിട്ടം നിർമ്മാണ പ്രവൃത്തികൾ നീങ്ങുന്നില്ലെന്ന എം വി ഗോവിന്ദൻ എം .എൽ .എ യുടെ പ്രതിനിധിയുടെ യോഗ നിർദ്ദേശത്തെ തുർന്നാണിത്.

പഴശ്ശി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണം, ജലസേചനം എന്നിവയുടെ കാര്യത്തിൽ കൃത്യമായ ആസൂത്രണം കൈക്കൊള്ളണമെന്നും അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള മുന്നൊരുക്കം വേണമെന്നും സണ്ണി ജോസഫ് എം .എൽ .എ നിർദ്ദേശിച്ചു.

പേരാവൂർ മണ്ഡലത്തിലെ റോഡുകൾ മെയിന്റനൻസ് റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തി അറ്റകുറ്റപണികൾ നടത്തുന്നുണ്ടെന്നും പൂർണമായും തകർന്ന റോഡുകളുടെ പുനർനിർമ്മാണത്തിന് പുതിയ പ്രൊപ്പോസലുകൾ സമർപ്പിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് റോഡ്, മെയിൻറനൻസ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ അറിയിച്ചു.

എടക്കാട് പി .എച്ച്‌സിയിലെ ഡയാലിസിസ് യൂണിറ്റ് മെയ് ആദ്യവാരത്തോടെ പ്രവർത്തിപ്പിക്കുമെന്ന് കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. എം .എൽ .എ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ, സണ്ണി ജോസഫ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി .ബാലൻ, മറ്റ് ജനപ്രതിനിധികളുടെ പ്രതിനിധികൾ, സബ് കലക്ടർ സന്ദീപ് കുമാർ, ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണർ ഡി ആർ മേഘശ്രീ, അസിസ്റ്റന്റ് കലക്ടർ മിസൽ സാഗർ ഭരത്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ടി .രാജേഷ് എന്നിവർ പങ്കെടുത്തു.


Share our post

Kannur

അനിശ്ചിതകാല ലോറി പണിമുടക്ക് 25 മുതൽ

Published

on

Share our post

കണ്ണൂർ:ലോറിയുടെ വാടകവർധന ആവശ്യപ്പെട്ട് നവംബർ 25 മുതൽ ജില്ലയിൽഅനിശ്ചിത കാല പണിമുടക്ക് നടത്താൻ തീരുമാനിച്ചതായി കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വതന്ത്രലോറി ഓണേർസ് അസോസിയേഷൻ, ലോറി ഡ്രൈവേർസ് യൂണിയൻ ലോറിട്രാൻസ്പോർട്ട് ഏജന്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്ത സംഘടനയാണ് കോർഡിനേഷൻ കമ്മിറ്റി. പത്ത് വർഷം മുമ്പുള്ള വാടക വാങ്ങിയാണിപ്പോഴും ലോറികൾ സർവ്വീസ് നടത്തുന്നതെന്ന് സ്വതന്ത്ര ലോറി ഓണേർസ് അസോസിയേഷൻപ്രസിഡണ്ട് അഷറഫ് എടക്കാട് പറഞ്ഞു.സ്പേർപാർട്ട്സ്മുതൽ ഡീസൽ വരെ എല്ലാ സാധനങ്ങൾക്കും വിലവർദ്ദിച്ചിട്ടും ലോറി വാടക വർദ്ദിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവാഞ്ഞതാണ് സമരത്തിലേക്ക് നീങ്ങാൻ തങ്ങൾ നിർബ്ബന്ധിതരായതെന്ന് ഇവർപറഞ്ഞു. വാർത്താ സമ്മേളനത്തിൽ സയ്യിദ് ശറഫുദ്ദീൻ, സി അബ്ദുൽ ഗഫൂർ ,എ മഹീന്ദ്രൻ ,കെ സലീം ഹാജി എന്നിവരും പങ്കെടുത്തു.


Share our post
Continue Reading

Kannur

കണ്ണൂർ കയാക്കത്തോൺ നാളെ പറശ്ശിനിക്കടവിൽ

Published

on

Share our post

പറശ്ശിനിക്കടവ്:ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് ‘കണ്ണൂർ കയാക്കത്തോൺ 2024′ ഞായറാഴ്ച നടക്കും.പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ രാവിലെ ഏഴിന് ആരംഭിക്കുന്ന മത്സരം പത്തോടെ അഴീക്കൽ ബോട്ട് ടെർമിനലിൽ അവസാനിക്കും.വിവിധ ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ കർണാടക, തമിഴ്‌നാട്, ഡൽഹി, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, തെലങ്കാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മത്സരിക്കും.സിംഗിൾ, ഡബിൾ കയാക്കുകൾ മത്സരത്തിൽ ഉണ്ടാകും.


Share our post
Continue Reading

Kannur

ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഇനി ഹരിത കേന്ദ്രം

Published

on

Share our post

കണ്ണൂർ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി അഡ്വ. സജീവ് ജോസഫ് എം.എൽ.എ പ്രഖ്യാപിച്ചു. ടൂറിസം കേന്ദ്രത്തിനുള്ള ഹരിത സർട്ടിഫിക്കറ്റ് എം.എൽഎ വിതരണം ചെയ്തു. ഏഴരക്കുണ്ട് വാട്ടർഫാൾസ് ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡ് വികസനം, ട്രക്കിങ്ങ്പാത്ത് നവീകരണം എന്നിവയ്ക്കുള്ള ഫണ്ട് എംഎൽഎ ചടങ്ങിൽ പ്രഖ്യാപിച്ചു. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, ഡിടിപിസി ജില്ലാ സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോർജ്, അസി.സെക്രട്ടറി ബിജോയ് മാത്യു, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, പി.പി സുകുമാരൻ, വി.ഇ.ഒ അജീഷ്, കുടിയാന്മല ഫാത്തിമ മാതാ പള്ളി വികാരി ഫാദർ പോൾ വള്ളോപ്പള്ളി, പൊട്ടം പ്ലാവ് സെന്റ് ജോസഫ് പള്ളി വികാരി ഫാദർ ജോസഫ് ആനചാരിൽ, പൊട്ടൻ പ്ലാവ് മുത്തപ്പൻ ക്ഷേത്ര സമിതി പ്രസിഡന്റ് വി.കെ വാസുദേവൻ നായർ, വൈസ് മെൻ ഇന്റർനാഷണൽ പ്രസിഡന്റ് ജോയ് ജോൺ കുറിച്ചിയേൽ, കുടിയാന്മല യൂണിറ്റ് കെ.വി.വി.ഇ.എസ് സെക്രട്ടറി ബെന്നി, ഏഴരക്കുണ്ട് വാട്ടർഫാൾസ് മാനേജർ സെബാസ്റ്റ്യൻ മാത്യു,ആഗ്നസ് എബി കുട്ടിക്കാനായിൽ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

KOLAYAD9 mins ago

സി.പി.എം പേരാവൂർ ഏരിയ സമ്മേളനം ; കെ.സുധാകരൻ സെക്രട്ടറിയാവാൻ സാധ്യത

Kerala14 mins ago

മസ്റ്ററിങ് നടത്തിയില്ല; ലക്ഷം പേര്‍ റേഷന്‍ കാര്‍ഡിനു പുറത്തേക്ക്

Kerala29 mins ago

ചെറുതാഴത്ത് തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 23 പേർക്ക് പരുക്ക്

Kannur32 mins ago

അനിശ്ചിതകാല ലോറി പണിമുടക്ക് 25 മുതൽ

KOLAYAD14 hours ago

സി.പി.എം പേരാവൂർ ഏരിയാ പ്രതിനിധി സമ്മേളനം കോളയാടിൽ തുടങ്ങി

Kerala15 hours ago

സൗദി അറേബ്യയിൽ തൊഴിലവസരം;റിക്രൂട്ട്മെന്‍റിലേക്കുള്ള അപേക്ഷകൾ ഡിസംബര്‍ പത്ത് വരെ മാത്രം

Kannur15 hours ago

കണ്ണൂർ കയാക്കത്തോൺ നാളെ പറശ്ശിനിക്കടവിൽ

Kannur16 hours ago

ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഇനി ഹരിത കേന്ദ്രം

THALASSERRY16 hours ago

താഴെ ചൊവ്വ- ആയിക്കര റെയില്‍വെ ഗേറ്റ് നവംബര്‍ 26ന് അടച്ചിടും

Kannur16 hours ago

ജില്ലയിൽ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!