മലയാളസർവകലാശാല: പി.ജി കോഴ്സുകൾക്ക് അപേക്ഷിക്കാം

തിരൂർ: മലയാളസർവകലാശാല 2023 -24 അധ്യയനവർഷ ബിരുദാനന്തര ബിരുദകോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്കാര പൈതൃക പഠനം എന്നീ വിഭാഗങ്ങൾ), എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്, വികസനപഠനവും തദ്ദേശവികസനവും, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം, താരതമ്യസാഹിത്യ -വിവർത്തനപഠനം, എം.എ./ എം.എസ്‌സി. പരിസ്ഥിതിപഠനം എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
മേയ് 31നകം അപേക്ഷ സമർപ്പിക്കണം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരൂർ മലയാളസർവകലാശാല, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളാണ് പ്രവേശനപരീക്ഷാ കേന്ദ്രങ്ങൾ.
ഓരോ കോഴ്സിനും 20 പേർക്കാണ് പ്രവേശനം. നാല് സെമസ്റ്ററാണ്. യോഗ്യത ബിരുദം. ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. എം.എസ്‌സി പരിസ്ഥിതി പഠനത്തിന് പ്ലസ്ടുതലത്തിൽ സയൻസ് പഠിച്ചിരിക്കണം. വിവരങ്ങൾക്ക്: www.malayalamuniversity.edu.in